Chapter Title : എന്റെ മാവും പൂക്കുമ്പോൾ 18 [R K]
: നീ എവിടാ?
ഞാൻ : ഞാൻ ഒരു ഫ്രണ്ടിന്റെ ഷോപ്പിലാ
മയൂഷ : ആണോ? പെണ്ണോ?
ഞാൻ : എന്ത്?
മയൂഷ : ഫ്രണ്ട്
ഞാൻ : പെണ്ണ്, എന്തേയ്?
പുഞ്ചിരിച്ചു കൊണ്ട്
മയൂഷ : മ്മ് ഒന്നുല്ല, ചുമ്മാ ചോദിച്ചതാ
ഞാൻ : മം...നിന്റെ പേടിയൊക്കെ മാറിയോ?
മയൂഷ : മം കുറച്ച്, നിന്റെയോ?
ഞാൻ : എനിക്കെന്ത് പേടി, പോവാൻ പറ പുല്ല്
മയൂഷ : ആ.. നീ എന്തിന് പേടിക്കണം, എനിക്കല്ലേ പ്രശ്നം മുഴുവൻ
ഞാൻ : എന്റെ വായിന്ന് കേൾക്കൂട്ടാ കോപ്പേ
പുഞ്ചിരിച്ചു കൊണ്ട്
മയൂഷ : നീ പറഞ്ഞോ ഞാൻ കേട്ടോളാം
ഞാൻ : എന്ത് പറയാൻ?
മയൂഷ : എന്തെങ്കിലും...
ഞാൻ : ഹമ്...വെറുതെ സെന്റി അടിക്കല്ലേ...
മയൂഷ : എന്തിനു, അവള് വീണ്ടും എന്തെങ്കിലും പറഞ്ഞോണ്ട് വരോന്ന എന്റെ പേടി
ഞാൻ : അതെന്തിന് എല്ലാം സോൾവായില്ലേ പിന്നെയെന്താ?
മയൂഷ : ബാക്കി ക്യാഷ് കൂടെ കൊടുക്കണ്ടേ
ഞാൻ : അവള് ചോദിച്ചോ?
മയൂഷ : ഇല്ല, എന്നാലും ചോദിക്കുമ്പോ കൊടുക്കണ്ടേ, അതാ
ഞാൻ : അതപ്പഴല്ലേ, അപ്പൊ നോക്കാം
മയൂഷ : മം... എന്നാ ഞാൻ വെക്കുവാ
ഞാൻ : മം... പേടിക്കൊന്നും വേണ്ട
മയൂഷ : മം...
ഞാൻ : വൈകിട്ടു വരണോ?
മയൂഷ : ഇന്ന് വേണ്ട
ഞാൻ : ശരിയെന്ന ബൈ
മയൂഷ : മം...
കോൾ കട്ടാക്കി ഡോർ തുറന്ന് ഞാൻ അകത്തു കയറി, എന്നെ കണ്ടതും
സൽമ : എന്താടാ ഒരു ചുറ്റിക്കളി
ഞാൻ : എന്ത് ചുറ്റിക്കളി, ഒന്ന് പോടീ...
സൽമ : ലൗവർ വല്ലതും ആണോ?
ചിരിച്ചു കൊണ്ട്
ഞാൻ : എനിക്കോ, ലൗവറോ...?
റംലത്ത് : അതെന്താ മോനെ
സൽമ : അങ്ങനെ ചോദിക്ക് ഉമ്മാ...ഒരു പുണ്യാളൻ വന്നിരിക്കുന്നു
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എന്നെയൊക്കെ ആര് നോക്കാനാ ആന്റി
റംലത്ത് : അത് വെറുതെ
ഞാൻ : സത്യം ആന്റി
സൽമ :
💬 Comments
View all comments