Chapter Title : എന്റെ മാവും പൂക്കുമ്പോൾ 18 [R K]
ഇവൻ പേടിത്തൊണ്ടനാ ഉമ്മ, ക്ലാസ്സിൽ വെച്ചുപോലും എന്നോട് മര്യാദക്ക് മിണ്ടിയിട്ടില്ല
പുഞ്ചിരിച്ചു കൊണ്ട് എന്നെ ഒന്ന് നോക്കി
റംലത്ത് : അത്ര പേടിയൊന്നുമില്ല
ഞാൻ : ആ.. ഇവൾക്ക് അറിയാഞ്ഞിട്ട ആന്റി, അതെങ്ങനാ പഠിക്കുമ്പോ എന്നെയൊന്നും മൈൻഡ് ചെയ്യാറില്ലല്ലോ എപ്പൊ നോക്കിയാലും....
സൽമയുടെ നോട്ടം കണ്ട് ബാക്കി പറയാൻ വന്നത് ഞാൻ വിഴുങ്ങി
റംലത്ത് : എപ്പൊ നോക്കിയാലും....
ഞാൻ : അത്... കൂട്ടുകാരികളുടെ കൂടെയല്ലേ നടത്തം
ഞാൻ പറഞ്ഞത് കേട്ട് ആശ്വാസ ഭാവത്തിൽ ഇരിക്കുന്ന സൽമയെ നോക്കി ഞാൻ പുഞ്ചിരിച്ചു
റംലത്ത് : അതാണോ...
സൽമ : ഉമ്മ പിന്നെ എന്താന്ന് കരുതി
' എന്റെയല്ലേ മോള് ' എന്ന് മനസ്സിൽ പറഞ്ഞ്
റംലത്ത് : ഒന്നും കരുതിയില്ലേ...
സൽമ : ഹമ്.... ഡാ നിനക്ക് നാളെ എന്താ പരിപാടി?
ഞാൻ : പരിപാടി.., ആ സന്ദീപിന്റെ വീട് വരെ ഒന്ന് പോണം
സൽമ : അതിന് അവൻ ചെന്നൈയിൽ ആണെന്നല്ലേ നീ പറഞ്ഞത്, പിന്നെ എന്തിനാ പോവുന്നത്?
ഞാൻ : ആ അത് പറഞ്ഞില്ലല്ലേ, അവന്റെ അമ്മക്ക് നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടി, അവരിപ്പൊ നാട്ടിലാണ്, ഇവിടെ വീട്ടിലുള്ള സാധനങ്ങളൊക്കെ കൊണ്ടുപോവാൻ നാളെ നാട്ടിൽ നിന്നും ആള് വരും
സൽമ : ഓ...അല്ല അപ്പൊ ഇനിയവര് തിരിച്ചു വരുന്നില്ലേ?
ഞാൻ : ആവോ അറിയില്ല, വീട് വെറുതെ പൂട്ടിയിടെണ്ടന്ന് കരുതി ആർക്കെങ്കിലും വാടകക്ക് കൊടുക്കാൻ താക്കോല് എന്നെ ഏൽപ്പിച്ചേക്കുവാണ്
സൽമ : മം...അല്ല നീ എപ്പൊ ഫ്രീയാവും
ഞാൻ : അറിയില്ല, അവര് രാവിലെ വരുമായിരിക്കും, അങ്ങനെയാണെങ്കിൽ ഉച്ച കഴിഞ്ഞ് ഫ്രീയാവും, എന്താടി കാര്യം?
സൽമ : അങ്ങനെയാണെങ്കിൽ അതു കഴിഞ്ഞ് വീട്ടിലേക്ക് ഇറങ്ങോ?
ഞാൻ : ആരുടെ? നിന്റെയോ?
ചിരിച്ചു കൊണ്ട്
സൽമ : അല്ലാതെ പിന്നെ
പുഞ്ചിരിച്ചു കൊണ്ട്
റംലത്ത് : ആ മോൻ പുതിയ വീട്ടിലേക്ക് വന്നിട്ടില്ലല്ലോ, നാളെ വാ...
ഞാൻ : ആ നോക്കാം ആന്റി, അവര് എപ്പഴാണ് വരുന്നതെന്ന് അറിയില്ല
സൽമ : എത്ര രാത്രിയായാലും വന്നേക്കണം കേട്ടാ, പിന്നെ
💬 Comments
View all comments