Chapter Title : എന്റെ മാവും പൂക്കുമ്പോൾ [R K]
: അങ്കിൾ എപ്പൊ എത്തി സന്തോഷ് : ഇന്നലെ രാവിലെ എത്തി.പിന്നെ ഇപ്പൊ എന്താ പരിപാടി രണ്ടാളും. ഞാൻ : ഞാൻ ഇപ്പൊ ബി. കോമിന് ചേർന്നു പിന്നെ പാർടൈം ആയി സൂപ്പർമാർക്കറ്റിൽ പോവുന്നുണ്ട്
അപ്പോഴേക്കും അങ്ങോട്ട് സന്ദീപ് വന്നു
സന്തോഷ് : ആ..നല്ല കാര്യം ഇനിയിപ്പോ പോക്കറ്റ് മണിക്ക് വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ടല്ലോ.കണ്ട് പഠിക്ക്
എന്നും പറഞ്ഞ് സന്ദീപിനെ നോക്കി. അതെനിക്കൊന്ന് സുഖിച്ചു.
സന്ദീപ് : എന്ന ഞാനും വല്ല പ്രൈവറ്റായി പഠിച്ച് ജോലിക്ക് പൊക്കോളാം
ദേഷ്യത്തോടെ സന്ദീപ് പറഞ്ഞു
സന്തോഷ് : മം ഇപ്പൊ അങ്ങ് പോവും നടക്കണകാര്യം വല്ലതും പറ.ഡാ രതീഷേ നിനക്കെന്താ പരിപാടി
ഒന്ന് തലചൊറിഞ്ഞു കൊണ്ട്
രതീഷ് : ഞാൻ ഇപ്പൊ ചെറിയ ജോലിക്കൊക്കെ പോവാണ് സന്തോഷ് : അപ്പൊ പഠിത്തം ? രതീഷ് : ഓ..നമുക്കത് സെറ്റാവൂല്ല സന്തോഷ് : കൊള്ളാം,പിന്നെ വീട്ടിൽ എല്ലാർക്കും സുഖമല്ലേ
ഞങ്ങൾ രണ്ടാളും തലയാട്ടി.അപ്പോഴേക്കും സുധചേച്ചി സ്കോഷുമായി വന്നു.
സുധ : അജു നിന്റെ പനിയൊക്കെ മാറിയോ
ഞാൻ രതീഷിനെ ഒന്നു കലിപ്പിച്ചു നോക്കി.അവൻ കണ്ണുകൊണ്ട് ഞാൻ പറഞ്ഞട്ടില്ലെന്ന് ആഗ്യം കാണിച്ചു
ഞാൻ : മാറി ആന്റി
സ്കോഷ് കുടിച്ചുകൊണ്ടിരിക്കുന്ന സമയം
സന്ദീപ് : വാടാ റൂമിൽ പോവാം.അച്ഛൻ നിങ്ങൾക്ക് കുറച്ചു സാധങ്ങൾ തന്നട്ടുണ്ട് സന്തോഷ് : ആ നിങ്ങളങ്ങോട്ട് ചെല്ല്.
ഞങ്ങൾ ഗ്ലാസ്സുമായി മുകളിലെ അവന്റെ റൂമിലേക്ക് പോയി.മുകളിൽ ചെന്നതും കമ്പ്യൂട്ടർ കണ്ടു.
രതീഷ് : ഇതാണല്ലേ നിന്റെ കമ്പ്യൂട്ടർ കൊള്ളാലോ സന്ദീപ് : ഓ ഇപ്പോഴാ എന്റെ ആയത് ഇത്രേം നാള്
💬 Comments
View all comments