0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 10 [R K]

Author : RK Read All Parts 9.9K

പിന്നെ ഒന്ന് രണ്ട് കപ്പിൾസ് മാത്രം, ഞാൻ മയൂനേയും കൂട്ടി ഞങ്ങളുടെ സ്പോട്ടായ മുകളിലേക്ക് ചെന്നു

ഞാൻ : ഏത് ഐസ്ക്രീമാ വേണ്ടത് അന്ന് കഴിച്ചതാണോ?

മയൂഷ : നിനക്കിഷ്ടമുള്ളത് മതി

ഞാൻ : എന്നാ ഞാൻ ഇപ്പൊ വരാം

എന്ന് പറഞ്ഞ് ഞാൻ താഴേക്ക് ചെന്ന് രണ്ട് വാനില കപ്പ്‌ ഐസ്ക്രീം മേടിച്ച് കൊണ്ട് മുകളിലേക്ക് വന്നു, ഒരു കപ്പ്‌ ഐസ്ക്രീം മയൂന് കൊടുത്തു കൊണ്ട് ഞാനും അടുത്തിരുന്നു, ആഷ് കളർ കോട്ടൺ സാരിയും ബ്ലൗസ്സും ഇട്ട് ഇരിക്കുന്ന മയൂനെ നോക്കി കൊണ്ട് ഞാൻ ഐസ്ക്രീം കഴിച്ചു തുടങ്ങി, ഐസ്ക്രീം കഴിക്കുന്നതിനിടയിൽ

മയൂഷ : നിനക്ക് വാനിലയാണോ ഇഷ്ടം?

ഞാൻ : ആ... മയൂനോ?

മയൂഷ : എനിക്ക് ചോക്ലേറ്റ് ഒഴിച്ച് ബാക്കിയെല്ലാം ഇഷ്ട്ടമാ

ഞാൻ : അതെന്താ ചോക്ലേറ്റ് ഇഷ്ട്ടമല്ലാത്തെ?

മയൂഷ : അത് ഭയങ്കര കൈപ്പാണ്

ഞാൻ : ഓ... അതുകൊണ്ട് മം...

മയൂഷ : അല്ല നീ എന്താ ഐസ്ക്രീം മേടിച്ചു കൊണ്ട് വന്നേ? നിന്റെ ഫ്രണ്ട് ഇല്ലേ?

ഞാൻ : അത് പിന്നെ അവനെങ്ങാനും കേറി വന്ന് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവണ്ടന്ന് കരുതി

ചിരിച്ചു കൊണ്ട്

മയൂഷ : മ്മ്...

പതിയെ മയൂന്റെ അരികിലേക്ക് ചേർന്നിരുന്ന്, ഒരു സ്പൂൺ ഐസ്ക്രീം കോരിയെടുത്ത് മയൂന് നേരെ നീട്ടി

ഞാൻ : ഇന്നാ...

എന്നെ പുഞ്ചിരിയോടെ നോക്കി, മയൂ വാ തുറന്നു, പതിയെ സ്പൂൺ മയൂന്റെ വായിൽ വെച്ചു കൊടുത്തു, ഐസ്ക്രീം കഴിച്ച മയൂന് വീണ്ടും കോരി കൊടുത്തു

മയൂഷ : മതി

💬 Comments

View all comments