0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 18 [R K]

Author : RK Read All Parts 5.6K

അതാണോ...

സൽമ : ഉമ്മ പിന്നെ എന്താന്ന് കരുതി

' എന്റെയല്ലേ മോള്‌ ' എന്ന് മനസ്സിൽ പറഞ്ഞ്

റംലത്ത് : ഒന്നും കരുതിയില്ലേ...

സൽമ : ഹമ്.... ഡാ നിനക്ക് നാളെ എന്താ പരിപാടി?

ഞാൻ : പരിപാടി.., ആ സന്ദീപിന്റെ വീട് വരെ ഒന്ന് പോണം

സൽമ : അതിന് അവൻ ചെന്നൈയിൽ ആണെന്നല്ലേ നീ പറഞ്ഞത്, പിന്നെ എന്തിനാ പോവുന്നത്?

ഞാൻ : ആ അത് പറഞ്ഞില്ലല്ലേ, അവന്റെ അമ്മക്ക് നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടി, അവരിപ്പൊ നാട്ടിലാണ്, ഇവിടെ വീട്ടിലുള്ള സാധനങ്ങളൊക്കെ കൊണ്ടുപോവാൻ നാളെ നാട്ടിൽ നിന്നും ആള് വരും

സൽമ : ഓ...അല്ല അപ്പൊ ഇനിയവര് തിരിച്ചു വരുന്നില്ലേ?

ഞാൻ : ആവോ അറിയില്ല, വീട് വെറുതെ പൂട്ടിയിടെണ്ടന്ന് കരുതി ആർക്കെങ്കിലും വാടകക്ക് കൊടുക്കാൻ താക്കോല് എന്നെ ഏൽപ്പിച്ചേക്കുവാണ്

സൽമ : മം...അല്ല നീ എപ്പൊ ഫ്രീയാവും

ഞാൻ : അറിയില്ല, അവര് രാവിലെ വരുമായിരിക്കും, അങ്ങനെയാണെങ്കിൽ ഉച്ച കഴിഞ്ഞ് ഫ്രീയാവും, എന്താടി കാര്യം?

സൽമ : അങ്ങനെയാണെങ്കിൽ അതു കഴിഞ്ഞ് വീട്ടിലേക്ക് ഇറങ്ങോ?

ഞാൻ : ആരുടെ? നിന്റെയോ?

ചിരിച്ചു കൊണ്ട്

സൽമ : അല്ലാതെ പിന്നെ

പുഞ്ചിരിച്ചു കൊണ്ട്

റംലത്ത് : ആ മോൻ പുതിയ വീട്ടിലേക്ക് വന്നിട്ടില്ലല്ലോ, നാളെ വാ...

ഞാൻ : ആ നോക്കാം ആന്റി, അവര് എപ്പഴാണ് വരുന്നതെന്ന് അറിയില്ല

സൽമ : എത്ര രാത്രിയായാലും വന്നേക്കണം കേട്ടാ, പിന്നെ നിന്റെ ചങ്ക് രതീഷിനേയും വിളിച്ചോ

ഞാൻ : ഓ... ഉത്തരവ് പോലെ

ചിരിച്ചു

💬 Comments

View all comments