Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
വരുന്നുണ്ടോ? നൈറ്റ് സിനിമക്ക് പോവുന്നുണ്ട്
സാവിത്രി : ഓ ഞാനില്ല രാത്രി ഉറക്കമൊളിക്കാൻ
പുഞ്ചിരിച്ചു കൊണ്ട്
മായ : അത് നന്നായി, കൊച്ചിനെ നോക്കാൻ ആള് വേണ്ടേ..
മായയുടെ തോളിൽ തല്ലി
സാവിത്രി : ഞാനെന്താ നിന്റെ വേലക്കാരിയോ
ചിരിച്ചു കൊണ്ട്
മായ : എന്റെ പുന്നാര മമ്മിയല്ലേ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്...
സാവിത്രി : ഹമ്... എപ്പഴാ പോവുന്നത്
ക്ലോക്കിൽ നോക്കി
മായ : ടൈം ഫൈവ് തേർട്ടിയായില്ലേ ഒരു ഹാഫ് ഔവർ കഴിയുമ്പോ ഇറങ്ങും, സ്മിതേ നീ പോയി റെഡിയാവാൻ നോക്ക്
സ്മിത : ശരിയാന്റി...
എന്ന് പറഞ്ഞ് സ്മിത പോവാൻ തുടങ്ങിയതും
മായ : പിന്നെ നിന്റെ നാട്ടിലെപ്പോലെ ഇതുപോലത്തെ ഡ്രെസ്സൊന്നും ഇട്ടേച്ചും വന്നേക്കല്ലേ..
പുഞ്ചിരിച്ചു കൊണ്ട് സ്മിത മുകളിലെ റൂമിലേക്ക് പോവുന്നത് നോക്കി
ഞാൻ : ഗ്രാമവാസിയാണല്ലേ...
പുഞ്ചിരിച്ചു കൊണ്ട്
മായ : ആള് കാണുന്നത് പോലെയൊന്നുമല്ല അജു, മേക്ക് ഓവറിൽ ഹൈലി ടാലെൻന്റടാണ്, അതല്ലേ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നത്
ഞാൻ : കണ്ടാൽ പറയില്ല
മായ : ആ നമ്മുടെ നാട്ടിൽ അങ്ങനല്ലെ, ഒരു ടോക്ക് ഉണ്ടല്ലോ എന്താ മമ്മി അത്? ആനക്ക് ആനയുടെ...
കൊച്ചിന്റെ അടുത്ത് കസേരയിൽ ഇരുന്ന്, പുഞ്ചിരിച്ചു കൊണ്ട്
സാവിത്രി : വലിപ്പമറിയില്ലെന്ന്...
മായ : ആ അത് തന്നെ
ഞാൻ : പക്ഷെ ആളൊരു സിംപിളാണല്ലോ ചേച്ചി
മായ : അതൊക്കെ ഇനിയൊന്ന് മാറ്റിയെടുക്കണം
ഞാൻ : മം...
ചായ തീർത്ത് ഗ്ലാസ് ടീപ്പോയിൽ വെച്ച് എഴുന്നേറ്റ
മായ : ഞാൻ എന്നാ റെഡിയായിട്ട്
💬 Comments
View all comments