Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
ഒരു നമ്പറ് വാട്ട്സാപ്പ് ചെയ്യാം അതിൽ വിളിച്ചോ, എന്റെ പേര് പറഞ്ഞാൽ മതി
അഭിരാമി : കൈയിൽ ഉണ്ടായിരുന്നിട്ടാണല്ലേ ഇത്രയും നേരം ജാഡ കാണിച്ചത്
ഞാൻ : ഓ പിന്നെ നമുക്കെന്ത് ജാഡ, അത് നിങ്ങൾക്കൊക്കെയല്ലേ
എന്ന് പറഞ്ഞു കൊണ്ട് ഞാൻ പോക്കറ്റിൽ നിന്നും ഫോണെടുത്തപ്പോൾ അമ്മയുടെ മൂന്നു നാല് മിസ്സ്ഡ് കോൾ കിടപ്പുണ്ട്, ക്ലാസ്സിൽ വെച്ച് ഫോൺ സൈലന്റാക്കിയത് പിന്നെ മാറ്റാൻ മറന്നു " ആ വീട്ടിലേക്കല്ലേ പോണത് " എന്ന് വിചാരിച്ച് തിരിച്ചു വിളിക്കാൻ നിൽക്കാതെ സൈലന്റ് മാറ്റി നമ്പർ അഭിരാമിക്ക് സെൻഡ് ചെയ്ത് കൊടുത്തു, മെസ്സേജ് വന്നത് നോക്കി
അഭിരാമി : താങ്ക്സ് അർജുൻ
ഞാൻ : ഓ അതൊന്നും വേണ്ട... വല്ലപ്പോഴും ഒന്ന് വിളിച്ചാൽ മതി
പുഞ്ചിരിച്ചു കൊണ്ട്
അഭിരാമി : മം വിളിക്കാം വിളിക്കാം, എന്നാ പോട്ടെ
ഞാൻ : ആ കാര്യം കഴിഞ്ഞപ്പോ സ്റ്റാൻഡ് വിടുവാല്ലേ
അഭിരാമി : ഇനിയെന്താ?
ഞാൻ : ഒന്നുല്ല പൊക്കോ
അഭിരാമി : മം...അല്ല അർജുന്റെ മിസ്സ് വിളിക്കാറുണ്ടോ?
ഞാൻ : ആര് അശ്വതി മിസ്സോ?
ചിരിച്ചു കൊണ്ട്
അഭിരാമി : അല്ലാതെ പിന്നെയാരാ
ഞാൻ : ഏയ്... ഒരു വിവരവുമില്ല, അഭിരാമി വിളിക്കാറുണ്ടോ
അഭിരാമി : ഏയ്...ഇപ്പൊ ഒരു കോൺടാക്റ്റുമില്ല
ഞാൻ : മം... എന്നാ ശരി, ഗേറ്റ് റെഡിയാക്കിയാൽ ഒന്ന് വിളിച്ചറിയിക്ക്
അഭിരാമി : മം... ശരി
എന്ന് പറഞ്ഞു കൊണ്ട് അഭിരാമി കാറ് മുന്നോട്ടെടുത്തു, അവര് പോയതും ഞാൻ നേരെ വീട്ടിലേക്ക് വണ്ടി വിട്ടു.
ഡ്രൈവ് ചെയ്യുന്ന അഭിരാമിയെ
💬 Comments
View all comments