Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
ഞാൻ ഫോണെടുത്ത് അമ്മയെ വിളിച്ചു, കുറേ നേരം വിളിച്ചിട്ടും അമ്മ ഫോൺ എടുക്കാത്തത് കൊണ്ട് പുറകിലൂടെ ഹേമയുടെ വീട്ടിലേക്ക് ചെന്ന് അടുക്കള ഭാഗത്ത് നിൽക്കുന്ന ഹേമയെ കണ്ട്
ഞാൻ : ചേച്ചി അമ്മയെ കണ്ടോ?
വേഗം അടുക്കളയിൽ നിന്നുമിറങ്ങി പുറത്തേക്ക് വന്ന
ഹേമ : നീയിത് എവിടെയായിരുന്നു അജു, അമ്മ എത്ര പ്രാവശ്യം നിന്നെ വിളിച്ചു
ഞാൻ : ഫോൺ സൈലന്റായിരുന്നു ചേച്ചി, എന്താ കാര്യം? അമ്മ എവിടെ?
ഹേമ : അച്ഛൻ രാവിലെ ജോലിക്ക് പോവാൻ ഇറങ്ങിയപ്പോൾ ഒന്ന് തല കറങ്ങി വീണു
ഞാൻ : എന്നിട്ട്? എന്തെങ്കിലും പറ്റിയോ?
ഹേമ : അവരിപ്പോ ഹോസ്പിറ്റലിലാണ്
ഞാൻ : ഏത് ഹോസ്പിറ്റലിലാണ്?
ഹേമ : ബസ്സ് സ്റ്റാൻഡിന് അടുത്തുള്ള
ഞാൻ : ഞാനെന്ന അങ്ങോട്ട് പോണ് ചേച്ചി
ഹേമ : നീ പേടിക്കൊന്നും വേണ്ട, ഇവിടത്തെ അച്ഛനും അമ്മയും അവിടെയുണ്ട്
ഞാൻ : ആ...ശരി ചേച്ചി
എന്ന് പറഞ്ഞു കൊണ്ട് ഞാൻ നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു, റിസപ്ഷനിൽ ചെന്ന് അന്വേഷിച്ചപ്പോൾ ഐ സി യുവിൽ ആണെന്ന് അറിഞ്ഞ് പേടിച്ച് ഞാൻ അങ്ങോട്ട് ചെന്നു, ഐ സി യൂവിന്റെ മുന്നിൽ നിൽക്കുന്ന വിജയന്റേയും ലളിതയുടേയും അടുത്ത് ചെന്ന്
ഞാൻ : അച്ഛന് എന്താ പറ്റിയത്?
എന്റെ പേടിയും സങ്കടവും കണ്ട്
വിജയൻ : പേടിക്കണ്ട മോനെ അച്ഛന് ഇപ്പൊ കുഴപ്പമൊന്നുമില്ല, ഷുഗറ് കുറഞ്ഞു പോയതാണ്
ഞാൻ : പിന്നെ എന്താ ഐ സി യൂവിൽ കിടത്തിയിരിക്കുന്നെ, അമ്മയെവിടെ?
വിജയൻ : അമ്മ അകത്തുണ്ട്, ഒബ്സർവേഷനു വേണ്ടി ഇവിടെ
💬 Comments
View all comments