Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]
മൂന്നാമത്തെ ഭാര്യയാണ് ഭാഗ്യലക്ഷ്‌മി എന്ന കാര്യം ഹേമ പറഞ്ഞ് അറിഞ്ഞെങ്കിലും ഒന്നുമറിയാത്ത പോലെ
ഞാൻ : അല്ല അപ്പൊ ചേച്ചി ആളുടെ ആദ്യ ഭാര്യയാണോ?
എന്റെ ചോദ്യം കേട്ട് ചെറിയ ദേഷ്യത്തിൽ
ഭാഗ്യലക്ഷ്മി : ഹമ് എന്നെ കണ്ടാൽ അത്രയും പ്രായമൊക്കെ തോന്നോടാ?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഏയ്.. ചേച്ചിയെ കണ്ടാൽ അത്രയൊന്നും തോന്നില്ല, നിങ്ങള് തമ്മിൽ അച്ഛനും മോളെയും പോലെയുണ്ട് പിന്നെ മനുഷ്യന്റെ കാര്യമല്ലേ അതാ ചോദിച്ചത്
ഞാൻ പറഞ്ഞതിൽ ചെറിയ സന്തോഷം വന്ന്
ഭാഗ്യലക്ഷ്മി : മം... ഞാൻ മൂന്നാമത്തെയാ
ഞാൻ : അപ്പൊ ആദ്യ ഭാര്യ?
ഭാഗ്യലക്ഷ്മി : അവര് നാട്ടിലുണ്ട്
ഞാൻ : നാട് എവിടെയാ?
ഭാഗ്യലക്ഷ്മി : കാസർഗോഡ്
ഞാൻ : കാസർഗോഡോ, അപ്പൊ ഇവിടെയെങ്ങനെ എത്തി?
ഭാഗ്യലക്ഷ്മി : അതിപ്പൊ രണ്ടു മൂന്ന് കാരണങ്ങൾ ഉണ്ട്, അതിലേതാ ഇപ്പൊ പറയുവ
ഞാൻ : എല്ലാം പറഞ്ഞോ ഞാൻ കേട്ടോളാം
ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : മം മം പറയാം, ഒന്ന് കുടുംബ പ്രശ്നം, രണ്ട് സ്വത്ത് തർക്കം, പിന്നെ അവന്റെ ജോലി
ഞാൻ : ഇങ്ങനെയല്ല, വിശദമായിട്ട് പറയ്, എന്നാലല്ലേ കാര്യങ്ങൾ അറിയൂ
ഭാഗ്യലക്ഷ്മി : മം...ആൾക്കേ ജോലി ബാങ്കിലായിരുന്നു, കോഴിക്കോടേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ പുള്ളിക്കാരൻ അവിടെന്ന് ഇവന്റെ അമ്മയെ കല്യാണം കഴിച്ചു
ഞാൻ : അപ്പൊ ആദ്യത്തെ?
ഭാഗ്യലക്ഷ്മി : അത് നാട്ടിൽ തന്നെ ഉണ്ടല്ലോ
ഞാൻ : ഓ... ആ എന്നിട്ട്?
ഭാഗ്യലക്ഷ്മി : പിന്നെ കുറേ നാള് അവിടെയൊക്കെ തന്നെയായിരുന്നു, ചെക്കൻ
💬 Comments
View all comments