Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]
അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്താണ് അവന്റെ അമ്മ മരിക്കുന്നത്
ഞാൻ : മം..
ഭാഗ്യലക്ഷ്മി : അന്നേരം ഇങ്ങേര് ഇവനേയും കൊണ്ട് നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങി വന്നു
ഞാൻ : അല്ല അപ്പൊ ആദ്യ ഭാര്യയിൽ മക്കളൊന്നുമില്ലേ?
ഭാഗ്യലക്ഷ്മി : ആ ഞാൻ പറയട്ടെടാ, തോക്കിൽ കയറി വെടിവെക്കല്ലേ
ചിരിച്ചു കൊണ്ട്
ഞാൻ : പറയ് പറയ്
ഭാഗ്യലക്ഷ്മി : മം.. നാട്ടില് കെട്ടിക്കാറായ ഒരു മോളും ഡിഗ്രിക്ക് പഠിക്കുന്ന മകനും ഉണ്ട്, ഈ ചെക്കനെ ഇങ്ങോട്ട് കൊണ്ടുവന്നത് ആകെ വഴക്കായി കേസായ് മൊത്തത്തിൽ പ്രശ്നമായി
ചിരിച്ചു കൊണ്ട്
ഞാൻ : അതിനിടയിലേക്ക് ചേച്ചി എങ്ങനെ കയറി വന്നു
നെടുവീർപ്പെട്ടു കൊണ്ട്
ഭാഗ്യലക്ഷ്മി : ആ..അത് എന്റെ വിധി, ഇവൻ പത്തിൽ പഠിക്കുന്ന സമയത്ത് സ്വത്തൊക്കെ ഭാഗം വെച്ച് ഇവര് മാറി താമസിക്കുന്ന സമയത്താണ് എന്നെ കല്യാണം കഴിക്കുന്നേ
ഞാൻ : ഇങ്ങേർക്ക് ഇതു തന്നെയാണോ തൊഴിൽ
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : ചെക്കനെ നോക്കാനാണെന്ന് പറഞ്ഞാ എന്നെ കെട്ടിയത്, അവനാണെങ്കിൽ എന്നെ കണ്ണെടുത്താൽ കണ്ടൂടാ, പിന്നെ ഇങ്ങേര് ഇങ്ങനെ കിടന്നപ്പോഴാ എന്തെങ്കിലുമൊക്കെ മിണ്ടി തുടങ്ങിയത്
ഞാൻ : ഹമ്.. ചേച്ചി എന്തിനാ പിന്നെ കല്യാണത്തിന് സമ്മതിക്കാൻ പോയത്, ചേച്ചിയുടേയും രണ്ടാം കെട്ടാണോ
ഭാഗ്യലക്ഷ്മി : പോടാ ഒന്ന്, അന്നെനിക്ക് ഇരുപത്തിയഞ്ച് വയസ്സുള്ളൂ
ഞാൻ : ഏ.. അപ്പൊ ആൾക്കോ?
ഭാഗ്യലക്ഷ്മി : അൻപത്തിയഞ്ച്
ഞാൻ : ആ ബെസ്റ്റ്, ഈ കിളവനെയല്ലാണ്ട് ചേച്ചിക്ക് വേറെയാരെയും കിട്ടിയില്ലേ
ഭാഗ്യലക്ഷ്മി : എന്ത് പറയാനാ അജു, സാമ്പത്തികം
💬 Comments
View all comments