0%

Chapter Title : എൻ്റെ മൺവീണയിൽ 23 [Dasan]

Author : Kambikathakal Read All Parts 129

ഇറങ്ങി, ജങ്കാർ വഴി കടന്ന് ഞങ്ങൾ ഫോർട്ട് കൊച്ചി ബീച്ചിലെത്തി. അവിടെ നല്ല തിരക്കുണ്ടായിരുന്നു. സീത ലൈറ്റ് ഗ്രീൻ ചുരിദാർ ടോപ്പും ലൈറ്റ് ബ്ലു ബോട്ടവും ആണ് ധരിച്ചിരുന്നത്, പെങ്ങൾ ബ്ലാക്ക് കളർ ടോപ്പും മെറൂൺ കളർ മിഡിയും. ഞങ്ങൾ രണ്ടുപേരും മുണ്ടും ഷർട്ടുമാണ് ധരിച്ചിരുന്നത്. സീതയും സൂര്യയും കടലിലേക്കിറങ്ങി, തിരമാലകൾക്കൊപ്പം ഓടി കളിക്കുന്നുണ്ടായിരുന്നു. ഏകദേശം 7 മണിയോടെ ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് മടങ്ങി. വീടെത്തുമ്പോൾ അച്ഛനും അമ്മയും അവിടെ ഉണ്ട്, സീത വന്നതിനാൽ അച്ഛൻ നേരത്തെ ഹാർബറിൽ നിന്നും തിരിച്ചു വന്നു. ഞങ്ങൾ വീട്ടിലേക്ക് കയറിയപ്പോൾ തന്നെ.
അമ്മ: മോളെ, നാളെ തന്നെ പോകണോ നിങ്ങൾക്ക്?
സീത: തിങ്കളാഴ്ച മുതൽ ചേട്ടന് ജോലിക്ക് പോകാൻ ഉള്ളതാണ്. ചേട്ടന് കുഴപ്പമൊന്നുമില്ലെങ്കിൽ എനിക്കും കുഴപ്പമൊന്നുമില്ല.
ഞാൻ: എനിക്ക് കുഴപ്പമുള്ളൂ. ശനിയാഴ്ച ലീവെടുത്ത് ഫയലുകൾ ഒക്കെ എൻറെ മേശപ്പുറത്ത് ഒന്നുകൂടിയിട്ടുണ്ടാവും. അത് നോക്കി തീർക്കണമെങ്കിൽ, ഒന്നര ദിവസമെങ്കിലും എടുക്കും. പിന്നെ തിങ്കളാഴ്ചത്തെ കൂടിയാവുമ്പോൾ ഒരുപാട് സമയം വേണ്ടി വരും. അതുകൊണ്ട് നാളെ കാപ്പികുടി കഴിഞ്ഞു ഞങ്ങൾ ഇവിടെ നിന്നും പുറപ്പെടും.
അച്ഛൻ: ഞങ്ങൾ മോളുടെ അച്ഛനെ വിളിച്ചിട്ട്, ഒരു ദിവസം അങ്ങോട്ട് ഇറങ്ങാം.
ഭക്ഷണമൊക്കെ കഴിച്ച് ഞങ്ങൾ നേരത്തെ കിടന്നു.

ഞായറാഴ്ച ആയതിനാൽ അച്ഛന് മുടക്കം ആയിരുന്നു. ഞങ്ങൾ കാപ്പികുടി കഴിഞ്ഞ് ഇറങ്ങുമ്പോൾ സീതയെ കെട്ടിപ്പിടിച്ച് അമ്മ കരയുന്നുണ്ട്.
അമ്മ: എടീ സൂര്യയെ, ആ ചെമ്മീൻ അച്ചാറും, കൂന്തൽ അച്ചാറും എടുത്തു കൊണ്ടുവന്നു വണ്ടിയിൽ വെച്ചു കൊടുക്ക്. സൂര്യ വലിയ രണ്ട് ബോട്ടിൽ എടുത്തുകൊണ്ടുവന്ന് വണ്ടിയിൽ വെച്ചു.
അമ്മ: മോളെ ഇത് അമ്മയുടെ അടുത്ത് കൊടുക്ക്.
ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി. വളരെ സാവധാനമാണ് ഞാൻ വണ്ടി ഓടിച്ചിരുന്നത്, സീത വണ്ടിയിൽ കയറിയപ്പോൾ മുതൽ വർത്തമാനം തുടങ്ങി. സീത: കണ്ടോ നമ്മൾ വന്നതുകൊണ്ട് ഗുണമുണ്ടായി. അച്ഛൻ പറഞ്ഞത് കേട്ടോ, അച്ഛനെ വിളിച്ചിട്ട് തിരുവനന്തപുരത്തേക്ക് വരാമെന്ന്.
അങ്ങനെ ഓരോന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നതിനാൽ യാത്ര ബോറടി ഇല്ലാതെ മുന്നോട്ടുപോയി. യാത്രക്കിടയിൽ ഉച്ചയായപ്പോൾ നല്ലൊരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഭക്ഷണത്തിനു ശേഷമുള്ള യാത്രയിൽ

💬 Comments

View all comments