0%

Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]

Author : Kambikathakal Read All Parts 262

രാവിലെ ഉണ്ടായ സംഭവം പറഞ്ഞു, അതുകൊണ്ട് ഈ വിവരം പറയേണ്ട എന്നും പ്രത്യേകം പറഞ്ഞു. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ രവി ചേട്ടൻറെ നമ്പർ കൊടുത്തു. പെണ്ണിന് ഇത്തിരി വാശി കൂടുതലാണ്, അതു കുറക്കണം. വൈകുന്നേരം ഓഫീസിൽ നിന്നും രവി ചേട്ടനോടൊപ്പം പോയി. പോകുന്ന വഴി മൊബൈൽ ഓഫ് ചെയ്തു വച്ചു. അവിടെ ചെന്നപ്പോൾ രവി ചേട്ടൻറെ രണ്ട് അനിയന്മാരും അവരുടെ കുടുംബവും അമ്മയും മാത്രമാണുണ്ടായിരുന്നത്. ചേട്ടൻറെ അച്ഛൻ വർഷങ്ങൾക്കു മുമ്പ് മരിച്ചിരുന്നു, അമ്മ മാത്രമാണ് ഇപ്പോഴുള്ളത്. അമ്മ രവി ചേട്ടൻറെ കൂടെയാണ് താമസിക്കുന്നത്. രവിച്ചേട്ടന് രണ്ടു കുട്ടികളാണ്, മൂത്തയാൾ ആൺ കുട്ടിയാണ് രാഹുൽ 11 വയസ്. രണ്ടാമത്തെ മകൾ രേഷ്മ 7 വയസ്. മോളുടെ കയ്യിൽ ആ കമ്മലിൻറെ ചെപ്പ് കൊടുത്തു.
ഞാൻ: അങ്കിളിൻറെ, ഹാപ്പി ബർത്ത് ഡേ ടു മോളു.
രേഷ്മ: താങ്ക്സ് അങ്കിൾ.
അങ്ങനെ ഫംഗ്ഷൻ തുടങ്ങി, എല്ലാവരും വട്ടം കൂടി നിന്ന് മോള് കേക്കു മുറിച്ചു.
ഹാപ്പി ബർത്ത്ഡേ റ്റു യു......... ഹാപ്പി ബർത്ത്ഡേ റ്റു രേഷ്മ.......... ഇങ്ങനെ എല്ലാവരും ഏറ്റുപാടി. അതുകഴിഞ്ഞ് ചേട്ടനും അനിയന്മാരും കൂടി വെള്ളമടിക്കുള്ള ചുറ്റുപാട് കൂട്ടി. ചേട്ടൻ എന്നോട് ഒരുപാട് നിർബന്ധിച്ചു, ഞാൻ തീർത്തു പറഞ്ഞു വേണ്ട എന്ന്. വെള്ളമടി തുടങ്ങി, കൂടെ ഞാനും ഇരുന്നു. സമയം അങ്ങനെ നീങ്ങി, രവി ചേട്ടൻറെ ഭാര്യ രാഗിണി ചേച്ചി ഞങ്ങളെ ഭക്ഷണം കഴിക്കാൻ വിളിച്ചു. സമയം ഏകദേശം പത്തു മണിയോടടുക്കുന്നു, ചേട്ടനും അനിയന്മാരും നല്ല പിമ്പിരി ആണ്. മൂന്നുപേർക്കും എഴുന്നേറ്റു നിൽക്കാൻ പറ്റാത്ത അവസ്ഥ. രാഗിണി ചേച്ചി ഭക്ഷണം ഞങ്ങൾ ഇരിക്കുന്ന സ്ഥലത്ത് കൊണ്ടുവന്നു തന്നു. അത് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് രവി ചേട്ടൻറെ മൊബൈൽ അടിക്കുന്നു. ചേട്ടൻ അതെടുത്ത് അറ്റൻഡ് ചെയ്തു, എന്നിട്ട് എൻറെ നേരെ നീട്ടി.
ഞാൻ: ഹലോ
ചേട്ടൻ: മോനെ അജയ,
മറുതലക്കൽ ഭാവി അമ്മായിയച്ഛനാണ്.
ഞാൻ: അതെ, പറഞ്ഞോളൂ.
ചേട്ടൻ: ഇവിടെ ആകെ പ്രശ്നമാണ്, മോൾക്ക് മോനെ ഇപ്പൊ തന്നെ കാണണമെന്ന് പറഞ്ഞു, മുറിയിൽ കയറി ഇരിക്കുകയാണ്. എത്ര വിളിച്ചിട്ടും വാതിൽ തുറക്കുന്നില്ല. ഭക്ഷണവും

💬 Comments

View all comments