0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Kambikathakal Read All Parts 583

ഞാൻ യാത്ര ചോദിക്കുന്നു. ഇനി തമ്മിൽ കാണാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചോളാം.
വിങ്ങിപ്പൊട്ടുന്നതുപോലെ അഭിനയിച്ചു.
അച്ഛൻ: ഞങ്ങളോട് മാത്രമേ ഉള്ളൊ യാത്ര പറച്ചിൽ, അകത്ത് ഒരാളുണ്ട് അവിടെയും യാത്രപറഞ്ഞു രണ്ടുപേരുടെയും മോതിരം പരസ്പരം ഊരിയെടുക്കുക. ഇവിടെ ഒരാൾ കഴിഞ്ഞദിവസം വലിയ പ്രസംഗം ഒക്കെ നടത്തിയതാണ്. എൻറെ ഹൃദയം ആണെന്നോ അവൻറെ ഹൃദയം ആണെന്നോ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ആ ഹൃദയം രണ്ടും ഊരി വാങ്ങുക. എന്നിട്ട് എത്രയും വേഗം ഇവിടുന്ന് സ്ഥലം കാലിയാക്കുക.
അച്ഛൻ കണ്ണിറുക്കി കാണിച്ചു. ഞാൻ സീതയുടെ മുറിയിലേക്കു ചെന്നു. സീത തളർന്നു കിടക്കുകയാണ്. ഞാൻ വളരെ വിഷമത്തോടെ
ഞാൻ: എനിക്ക് ഇനി സീതേ എന്ന് വിളിക്കാനുള്ള അവകാശം ഉണ്ടോ എന്ന് അറിയില്ല. അവസാനമായി ഞാൻ യാത്ര ചോദിക്കുകയാണ്. ഞാൻ പോവുകയാണ്, ഇത്രയും നാളും എന്നെ സഹിച്ചതിനും ഒക്കെ വളരെ നന്ദി. എവിടെയെങ്കിലും വച്ച് കാണുമ്പോൾ കാണാത്ത രീതിയിൽ നടന്നു പൊയ്ക്കോളാം. ഇതാ എൻറെ മോതിരം ഊരി എടുത്തോളൂ. ഏതായാലും ഞാനണിയിച്ച ആ മോതിരം ഊരുന്നില്ല.
ഞാൻ എൻറെ കൈ നീട്ടി പിടിച്ചു നിന്നു. അനക്കമൊന്നും കാണാതിരുന്നതിനാൽ കുലുക്കി വിളിച്ചു. അതാ ചാടി എഴുന്നേൽക്കുന്നു. വാതിൽ അടച്ചു കുറ്റിയിട്ടു. എന്നിട്ട് എന്നെ വട്ടം കയറി കെട്ടിപ്പിടിച്ചു.
സീത: എന്നെ ഇവിടെ ഇട്ടുകൊണ്ട് എവിടെ പോകുന്നുവെന്നാ പറഞ്ഞെ, എന്നോട് കാണിച്ചത് തെറ്റാണ്. എന്നാലും എൻറെ കുറുമ്പിന് രണ്ടു തന്ന് നേരെ ആക്കാതെ, അച്ഛനും മോനും കൂടി നാടകം കളിക്കുന്നു. എനിക്ക് ഇതൊന്നും മനസ്സിലായില്ല എന്ന് കരുതി അല്ലേ. നിങ്ങൾ രണ്ടും എവിടെ വരെ പോകും എന്ന് നോക്കിയിരിക്കുകയായിരുന്നു ഞാൻ. അച്ഛൻ പോകാൻ പറയുന്നു, മോൻ വിങ്ങി പൊട്ടുന്നു. അച്ഛനും മോനും ദേശീയ അവാർഡ് കിട്ടേണ്ടതാണ്. നിങ്ങൾ കരുതിയത് ഞാൻ കരഞ്ഞുകൊണ്ട് അകത്തേക്ക് കയറി എന്നാണ് അല്ലേ. നിങ്ങളുടെ നാടകത്തിൻറെ അടുത്ത പാർട്ട് എന്താണെന്ന് അറിയാൻ വേണ്ടിയാണ് ഞാൻ അകത്തേക്ക് കയറിയത്. പിന്നെ അകത്തു വച്ചു കിട്ടുമ്പോൾ നല്ല താങ്ങും തരാമെന്ന് കരുതി. മൂന്നുനാലു ദിവസം എന്നെ വിഷമിപ്പിച്ചു പോയ ആളല്ലേ, അതേപോലെ മൂന്നാല് ദിവസം ചേട്ടനും വിഷമിക്കട്ടെ എന്ന് ഞാൻ

💬 Comments

View all comments