Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
തോന്നിയെങ്കിലും, പിന്നീട് എൻറെ മനസ്സിനെ ഞാൻ പാകപ്പെടുത്തി എടുത്തു. എന്തുകൊണ്ടും എന്നെക്കാൾ ചേരുന്നത് സീത തന്നെയാണ്. നല്ല കുട്ടിയാണ്, എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു.
ഞാൻ: അതിന് നിൻറെ സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ, ഈ പേഴ്സിൽ ഇരിക്കുന്ന മോതിരം പണ്ടേ ആ കൈകളിൽ വീണേനെ. ഈ വരവും ഇങ്ങനെ ആകുമായിരുന്നില്ല. ഒരു സർട്ടിഫിക്കറ്റുമായി വന്നിരിക്കുന്നു. ഈ മോതിരം ഞാൻ സൂക്ഷിച്ചത് നിൻറെ കല്യാണത്തിന് എൻറെ വക സമ്മാനം ആയി തരാൻ വേണ്ടിയായിരുന്നു. അതൊക്കെ പോകട്ടെ ഇനി നിൻറെ ഉദ്ദേശം എന്താണ്?
കിളി: എനിക്ക് ഒന്ന് കാണണമെന്നേ ഉണ്ടായിരുന്നുള്ളൂ, കണ്ടു.
ഞാൻ: എന്നെ കാണാൻ ആയിരുന്നെങ്കിൽ, ഈ സംഭവം നടന്നതിനു ശേഷം ഞാൻ രണ്ടു പ്രാവശ്യം നിൻറെ മുൻപിൽ വന്നു. അങ്ങനെ കണ്ടുകാണുമല്ലോ. അപ്പോൾ അതല്ല ഉദ്ദേശം, വളച്ചുകെട്ടില്ലാതെ തുറന്നുപറയണം.
കിളി: എനിക്ക് വേറെ ഒരു ഉദ്ദേശവും ഇല്ല.
ഞാൻ: പിന്നെ എന്തിന് നീ എൻറെ ഫോണിലേക്ക് വിളിച്ചു. പല ദിവസങ്ങളിലായി ഒരുപാട് തവണ എൻറെ ഫോണിലെ വിളിച്ചിട്ടുണ്ട്. പെൻസിൽ ചെയ്യാതെ ഇരുന്നപ്പോൾ, സുധിയെ വിളിച്ചുപറഞ്ഞു. അതെന്തിന്?
കിളി: ഞാൻ ഇവിടെ വന്നപ്പോൾ, ഇങ്ങോട്ട് വരാറില്ല രണ്ടുമാസം എത്തുമ്പോൾ ചിലപ്പോൾ വന്നാലായ, എന്ന് അറിഞ്ഞതുകൊണ്ട്. ഞാനായിട്ടാണല്ലൊ ഇങ്ങനെ ഒരു അവസ്ഥയ്ക്ക് കാരണം എന്നുകരുതി വിളിച്ചതാണ്.
ഞാൻ: എന്നാരു പറഞ്ഞു, അമ്മുമ്മ പറഞ്ഞോ? വളച്ചുകെട്ടില്ലാതെ പറയു പെണ്ണേ. എനിക്ക് ഇനി അധിക സമയമില്ല. ഞാൻ തിരിച്ചു പോകുന്നതിനു മുമ്പ് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയണം. നിൻറെ കൊമ്പ് ഒടിച്ചിട്ടേ ഞാൻ ഇവിടുന്ന് പോകു. അടുക്കളയിൽ എന്തോ
💬 Comments
View all comments