Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
കരിയുന്ന മണം വരുന്നുണ്ട്, പോയി നോക്കിയിട്ട് വാ.
കിളി അയ്യോ എന്നുപറഞ്ഞ് ഓടിപ്പോയി. ഇവളെ കൊണ്ട് തന്നെ കാര്യം പറയിപ്പിക്കണം. അധികം സമയമില്ല അവർ വരുന്നതിനുമുമ്പ് രണ്ടു തല തിരിക്കണം. ഞാൻ എഴുന്നേറ്റു അടുക്കളയിലേക്ക് ചെന്നു.
ഞാൻ: എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഉടനെ പറയണം. അല്ലെങ്കിൽ ഞാൻ ഉച്ചകഴിഞ്ഞ് പോകും, പിന്നെ വരുന്നത് എപ്പോഴാണ് എന്നൊന്നും പറയാൻ പറ്റില്ല. ഫോൺ ആണെങ്കിൽ ഞാൻ അധികം ഉപയോഗിക്കാറില്ല, നേരത്തെ ഉപയോഗിച്ചിരുന്നു. എൻറെ പ്രധാനപ്പെട്ട ഒരാൾക്ക് ദിവസം നാലോ അഞ്ചോ തവണ വിളിക്കണം ആയിരുന്നു. അതിനുമാത്രം ആയിട്ടായിരുന്നു ഞാൻ ഫോൺ ഉപയോഗിച്ചിരുന്നത്, ഇപ്പോൾ അയാൾ 'എന്നെ' ഉപേക്ഷിച്ചു പോയി. ഞാനല്ല ഉപേക്ഷിച്ചത്, എന്നെയാണ് ഉപേക്ഷിച്ചത്. എന്നെ മനസ്സിലാക്കാൻ അയാൾക്ക് ആയില്ല.
കിളി: മനസ്സിലാക്കാൻ കഴിയാത്ത ആളെ തള്ളിക്കളയണം. എന്നിട്ട് വേറൊരാളെ സ്വീകരിക്കണം.
ഞാൻ: നിനക്ക് നേരത്തെ കിട്ടിയത് പോര എന്ന് തോന്നുന്നു. ഇപ്പോഴും നിനക്ക് ഒരു കൊമ്പ് കൂടുതലാണ്. എന്നോട് വേറൊരാളെ സ്വീകരിക്കാൻ പറയാൻ എന്തവകാശമാണുള്ളത്?
കിളി: ഞാൻ അവകാശ ത്തിൻറെ പേരിൽ പറഞ്ഞതല്ല. എനിക്ക് ഇനി ഒരു അവകാശവുമില്ല.
ഞാൻ: എടി പോത്തേ, നിനക്ക് അവകാശം ഉണ്ടോ ഇല്ലയോ എന്നുള്ളത് പിന്നീടുള്ള വിഷയം. ഇപ്പോൾ നിനക്ക് ഈ പറഞ്ഞ വിഷയങ്ങൾ അല്ലാതെ എന്തെങ്കിലും പറയാനുണ്ട്?
കിളി: എനിക്ക് ഒന്നും പറയാനില്ല.
ഞാൻ: നിനക്ക് ഒന്നും പറയാനുണ്ടാവില്ല, എന്തെന്നാൽ നിനക്ക് എന്നോട് അശേഷം സ്നേഹമില്ല. പക്ഷേ എനിക്ക് പറയാനുണ്ട്, എൻറെ ഉള്ളിൽ നീ ഒരാളെ ഉള്ളൂ. അത് മനസ്സിലാക്കാൻ നിനക്ക് കഴിയില്ല. ഇതാണ് നമ്മൾ തമ്മിലുള്ള വ്യത്യാസം. ശരി പണി
💬 Comments
View all comments