Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
ഉണ്ടെന്നു പറഞ്ഞാണ് കൊണ്ടുവന്നത്. ഇവിടെ വന്നു ഇതാണ് ആള് എന്ന് പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചുപോയി. നീ അപ്പോൾ ഞങ്ങളെ രണ്ടുപേരെയും തുറിച്ചു നോക്കുകയായിരുന്നു.
കിളി: അയ്യേ.
ഞാൻ: അവർ വരുന്നുണ്ടാവും. പണി നടക്കട്ടെ. അടുത്ത ആഴ്ച വരുമ്പോൾ ഇവിടെ ഉണ്ടാവൊ? അതോ പിണങ്ങി പോകുമോ? എന്താണ് ആന ടെസ്റ്റിന് പോയി വന്നിട്ട് വീട്ടിൽ വന്നു നീയും അവരും പറഞ്ഞത്. പ്രകാശൻ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. നീ കരയുകയായിരുന്നു എന്നും അവർ എന്തൊക്കെയോ പറഞ്ഞുവെന്നും ഞാൻ അറിഞ്ഞു.
കിളി: ഞാൻ കരഞ്ഞത്, അവിടെവച്ച് തല്ലിയത് ഓർത്താണ്. അവർ പറഞ്ഞു പോയതിനുശേഷം ഞാൻ പറഞ്ഞു മനസ്സിലാക്കി.
ഞാൻ: ശരി, ശരി. ഞാൻ കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല അടുത്താഴ്ച വരട്ടെ. നിൻറെ മൂക്കിന് ഞാൻ കയറിടുന്നുണ്ട്. എനിക്ക് എന്തെങ്കിലും തരാനുണ്ടോ?
കിളി: എന്തു തരാൻ.
ഞാൻ: ഒന്നുമില്ല, കുറേ നാളുകളായി പട്ടിണിയിലാണ്.
കിളി: ഈ ആഴ്ച കൂടി പട്ടിണി കിടക്കു..... അടുത്ത വരവിന് എല്ലാം കൂടി കൂട്ടി തരാം.
ഞാൻ: എല്ലാം കൂടിയെന്നു പറഞ്ഞാൽ ?
കിളി: അടുത്ത ആഴ്ച വാ........
ഞാൻ: ശരി.......
ഞാൻ അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി, ഗേറ്റിനടുത്ത് എത്തിയപ്പോൾ അവർ വരുന്നത് കണ്ടു. സീത വേഗം എൻറെ അടുത്തേക്ക് വന്നു.
സീത: എന്തായി അണ്ണാ, കൊമ്പ് ഒടിച്ചോ?
ഞാൻ: രണ്ടു കൊമ്പ് ഒടിച്ചിട്ടുണ്ട്, അതിൻറെ അടയാളമുണ്ട്.
അപ്പോഴേക്കും അവരെല്ലാവരും അടുത്തെത്തി. ഞങ്ങളെല്ലാവരും അകത്തേക്ക് കയറി. സീത പതിയെ കിളിയുടെ അടുത്തേക്ക് ചെന്നു. അവർ തമ്മിൽ എന്തോ സംസാരിച്ചു രണ്ടുപേരും എന്നെ നോക്കുന്നുണ്ട്. അതു കഴിഞ്ഞ് സീത എൻറെ അടുത്തേക്ക് വന്നു
💬 Comments
View all comments