Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
വിളിച്ചു പറഞ്ഞൊ അണ്ണാ?
ഞാൻ: പറഞ്ഞു.
ചായ തന്നിട്ട് സീത തിരിച്ചുപോയി. ഈയാഴ്ച എങ്ങനെ തള്ളിനീക്കും എന്നാ ആലോചനയിലായിരുന്നു ഞാൻ. കുറേ നാളുകളായി അങ്ങനെ ഒരു വിഷയമേ ഉണ്ടായിരുന്നില്ല. ഇതിപ്പോൾ അടുത്തപ്പോൾ പിരിഞ്ഞിരിക്കാൻ ഒരു വിഷമം. ഇനി ചെല്ലുമ്പോൾ ആ മോതിരം വിരലിൽ ഇട്ടു കൊടുക്കണം. അപ്പോൾ കൊടുക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല, ഇണങ്ങി വരുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ. തിരക്കുള്ള ജോലിയായിരുന്നു ആയിരുന്നതിനാൽ, ദിവസങ്ങൾ പോകുന്നത് അറിയുന്നത് ഉണ്ടായിരുന്നില്ല. ഇപ്പോൾ ദിവസങ്ങളിൽ മൂന്നോ നാലോ തവണ കിളിയേ വിളിക്കും. ഇപ്പോൾ പതിവിലും കൂടുതൽ അടുത്തു. പണ്ടാരോ പറഞ്ഞത് പോലെ "അകന്നിരുന്നാൽ സ്നേഹത്തിന് മാധുര്യം കൂടും". പെണ്ണിന് ഇപ്പോൾ ഇത്തിരി ശൃംഗാരം കൂടുതലാണ്. രണ്ട് അടിയുടെ കുറവ് തീർന്നപ്പോൾ എല്ലാം ശരിയായി. ശനിയാഴ്ച ആകാൻ കാത്തിരുന്നു, തിങ്കളും ചൊവ്വയും ലീവെടുത്ത് പോകാൻ തീരുമാനിച്ചു. ഇപ്പോൾ ഓഫീസിൽ പരിചയം നല്ല ആയതിനാൽ, ശനിയാഴ്ച മറ്റുള്ള സഹപ്രവർത്തകരെ കാര്യങ്ങൾ പറഞ്ഞ് ഏൽപ്പിച്ച് ഉച്ചയ്ക്ക് രണ്ടു ദിവസത്തെ ലീവ് എടുത്ത് ഇറങ്ങി. റൂമിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയത് വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. വീട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞ് സുധിയെ വിളിച്ചപ്പോൾ, അവൻ ഈ ആഴ്ച ഇല്ല ലക്ഷ്മിയുമായി എവിടെയോ പോകണം എന്ന് പറഞ്ഞു. അവനു പിന്നെ ഇവിടെ തന്നെയുണ്ടല്ലോ ആള്. വീട്ടിൽ പോകുന്ന കാര്യം ചേട്ടൻറെ വീട്ടിൽ പറഞ്ഞപ്പോൾ
സീത: ചേച്ചിയോട് എൻറെ അന്വേഷണം പറഞ്ഞേര്.
ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ സമയം ഏകദേശം ഉച്ചയ്ക്ക് പന്ത്രണ്ടര, ഉച്ച സമയം ആയതിനാൽ വലിയ ബ്ലോക്ക് ഇല്ലാതെ യാത്ര ചെയ്യാൻ സാധിച്ചു. എന്നാലും ഒറ്റക്ക് ആയതിനാൽ, ഇടക്ക് ഇറങ്ങി ഭക്ഷണം
💬 Comments
View all comments