Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
കഴിക്കാനും ചായ കുടിക്കാനും ഇറങ്ങി കുറച്ചുസമയം അങ്ങനെ പോയി. വീടെത്തുമ്പോൾ വൈകുന്നേരം 6:30. വണ്ടിയുടെ ഹോൺ കേട്ടപ്പോൾ, കാത്തിരുന്ന പോലെ പെണ്ണ് ഓടി വന്ന് ഗേറ്റ് തുറന്നു. ഞാൻ വണ്ടി കേറ്റി വീടിനു മുൻപിൽ ഇട്ടു. അപ്പോഴേക്കും അമ്മൂമ്മയും സിറ്റൗട്ടിലെത്തിയിരുന്നു. ഞാൻ വണ്ടി തുറന്ന് പുറത്തിറങ്ങി, ഞങ്ങൾ മൂന്നു പേരും അകത്തേക്ക് കയറി. അമ്മൂമ്മ മുൻപേ ആണ് പോയത് പുറകിൽ ഞങ്ങളും. കിളി പെട്ടെന്നുതന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു ചുംബനം നൽകി. സ്നേഹിച്ചാൽ നക്കിക്കൊല്ലും, വെറുത്താൽ ഞെക്കി കൊല്ലും എന്ന തരത്തിലാണ് ഈ പെണ്ണ്. കുറച്ചുനാൾ അകന്നു നിന്ന് അടുത്തപ്പോൾ കാണിക്കുന്ന സ്നേഹം. ഞാൻ ഡ്രസ്സ് മാറി കുളിക്കാൻ കയറി. കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ചായയുമായി കിളി വന്നു. ചായ എടുത്ത് മൊത്തിക്കൊണ്ട് കൈ പോലെ അഭിനയിച്ച് തിരിച്ചു കൊടുത്തു. കിളി എന്നെ ചോദ്യഭാവത്തിൽ നോക്കി.
ഞാൻ: ഇതിനു മധുരം ഇല്ല.
കിളി: ഞാൻ ഇതിൽ മധുരം ഇട്ടത് ആണല്ലോ.
ഞാൻ: ഇതിന് തീരേ മധുരമില്ല.
കിളി: അവിടെ ഞാൻ നോക്കട്ടെ.
എന്നുപറഞ്ഞ് കപ്പിൽ ഒന്ന് മൊത്തി.
കിളി: ഇതിന് ആവശ്യത്തിൽ കൂടുതൽ മധുരമുണ്ട്.
ഞാൻ: നോക്കട്ടെ.
കപ്പു വാങ്ങി ചായ കുടിച്ചു കൊണ്ട്
ഞാൻ: ഇപ്പോൾ മധുരമുണ്ട്, ആവശ്യത്തിലും കൂടുതൽ.
എൻറെ കീഴ്ചുണ്ടിൽ ഒരു നുള്ള് തന്നു കൊണ്ട്
കിളി: ചെക്കൻ്റെ ഒരു കാര്യം. ഈ മധുരം ഇല്ലായ്മ ഒക്കെ ഇന്ന് ഞാൻ തീർത്തു തരുന്നുണ്ട്.
ഞാൻ: ഒരു പാട് ദിവസത്തെ മധുരം കൂട്ടി വച്ചിട്ടുണ്ടാവുമല്ലൊ.
ചായ കുടിച്ചു കഴിഞ്ഞ കപ്പുമായി കിളി അടുക്കളയിലേക്ക് തിരിച്ചുപോയി.
💬 Comments
View all comments