0%

Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]

Author : Dasan Read All Parts 1K

അംഗീകരിക്കുമെന്ന്. നിൻ്റെ വീട്ടുകാരും എൻറെ വീട്ടുകാരും എല്ലാവരും ഈയൊരു വിഷയത്തിൽ ഒറ്റക്കെട്ടായിരിക്കും. അതുകൊണ്ട് നാളെ പോകുമ്പോൾ നിൻറെ അമ്മായിഅമ്മയെ പരമാവധി സോപ്പ് പിടിക്കാൻ നോക്കുക.
കിളി: അതിനാണോ നാളെ പോകുന്നത്.
ഞാൻ: വണ്ടി മേടിച്ചത് കാണിക്കുകയും വേണം, പിന്നെ എൻറെ ഭാവി വധുവുമായി നല്ല രീതിയിലുള്ള ഗൃഹസന്ദർശനവും. അതൊക്കെ പോട്ടെ എവിടെ നീ തരാമെന്ന് പറഞ്ഞ മധുരം.
കിളി: എടുത്തോ?
ഞാൻ: എന്ത് എടുത്തോളാൻ?
കിളി: മധുരം..
ഞാൻ: എവിടെ നിന്ന്?.
കിളി: മുഴുവനായും തന്നിരിക്കുകയല്ലെ ? എവിടെ നിന്നു വേണമെങ്കിലും എടുത്തോളൂ.........
ഞാൻ: എവിടെ നിന്നാണ് എടുക്കേണ്ടത്.
കിളി: ഇഷ്ടമുള്ളത് ഇടത്ത് നിന്നും എടുക്കാം.
ഞാൻ: എനിക്ക് എല്ലായിടവും ഇഷ്ടമാണ്. പക്ഷേ ഇപ്പോൾ ഇവിടെ നിന്നും മതി.
ഞാൻ ചുണ്ട് തൊട്ടു കാണിച്ചു.
കിളി: അച്ചോടാ....... ഇതു മാത്രം മതിയോ?
ഞാൻ: തൽക്കാലം ഇതു മതി. ഇനി അധികം കാലം കാത്തിരിക്കേണ്ടിവരില്ല.
കിളി: എന്നാലും ഒരുദിവസം മാത്രം കിട്ടിയപ്പോൾ, വീട്ടിൽ പോകണമായിരുന്നൊ അടുത്ത വരവിന് പോയാൽ പോരായിരുന്നോ?
ഞാൻ: ഞാൻ ചൊവ്വാഴ്ച വരെ ലീവ് എടുത്തിട്ടുണ്ട്. നിൻറെ കൊതി ഒക്കെ മാറ്റിയിട്ടേ ഞാൻ പോകു, പോരേ.
കിളി: എന്നിട്ട് ഇത് നേരത്തെ പറഞ്ഞില്ലല്ലോ? വീട്ടിൽ പോയാൽ അവിടെ നിൽക്കുമോ? ഒരു ദിവസം പോലും എനിക്ക് ഇനി പിരിഞ്ഞിരിക്കാൻ വയ്യ.
ഞാൻ: ഇത്രയും നാളും ആരു കാരണമാണെടി പിരിഞ്ഞ് ഇരുന്നത്. നിൻറെ ഒരാളുടെ കുഴപ്പം കൊണ്ട് സംഭവിച്ചതാണ്.
കിളി: ഞാൻ എൻറെ തെറ്റ് സമ്മതിക്കുന്നു. പക്ഷേ എൻറെ സ്ഥാനത്തുനിന്ന് ഒന്നു ചിന്തിച്ചു നോക്കിയേ. ദിവസവും വിളിച്ചുകൊണ്ടിരുന്ന ഞാൻ

💬 Comments

View all comments