Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
ഒരു ദിവസം വിളിക്കാതെ ആവുകയും, പിറ്റേദിവസം അതിരാവിലെ എന്നെ വിളിക്കുമ്പോൾ ഒരു ആൺ ആണ് എടുക്കുന്നതെങ്കിൽ എന്ത് ചിന്തിക്കും. അതുകഴിഞ്ഞും ഞാൻ തിരിച്ചു വിളിക്കാതെ ആയാലും എന്താണ് ചിന്തിക്കുക.
ഞാൻ: ശരി, അങ്ങനെ തന്നെ ഇരിക്കട്ടെ. പക്ഷേ നിന്നോട് മോശമായി പെരുമാറിയ അവൻറെ അടുത്ത് എന്നെ കാണിക്കാൻ ആണെങ്കിൽ പോലും ചിരിച്ചു കുഴഞ്ഞില്ലേ? അതും കൂടാതെ ടെസ്റ്റിന് വന്നപ്പോൾ അവൻറെ കൂടെ വന്നു, അവൻറെ ബന്ധുവീട്ടിൽ തങ്ങി. സ്കൂളിൽ വന്ന് നിന്നെ കാണാൻ വന്ന എന്നെ ആ ക്ലാസിലുള്ള കുട്ടികളുടെ മുൻപിൽ വെച്ച് തല്ലിയില്ലെ? അതും സഹിച്ച് ഞാൻ പുറത്ത് നിന്നോട് സംസാരിക്കാൻ നിന്നിട്ട്, എന്താണ് ചെയ്തത് അവൻറെ കൂടെ വണ്ടിയിൽ കയറി പോകുന്നതല്ല, അവൻറെ സൈഡിൽ ഇരുന്ന് യാത്ര ചെയ്ത് കൊഞ്ചിക്കുഴഞ്ഞവളല്ലേ നീ. നീ കാണിച്ചത് പോലുള്ള വൃത്തികേടുകൾ എനിക്ക് കാണിക്കാൻ അറിയാൻ പാടില്ലാത്തതാണൊ. പഴയതൊക്കെ പോട്ടെ ഇനി അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല.
ഇതൊക്കെ കേട്ടപ്പോഴേക്കും കരച്ചിൽ തുടങ്ങി.
ഞാൻ: കരയാൻ വേണ്ടി പറഞ്ഞതല്ല. എൻറെ വിഷമം കൊണ്ട് പറഞ്ഞതാണ്. അതുപോട്ടെ കരയണ്ട.
ഞാൻ കിളിയെ ചേർത്തണച്ചു, ചുണ്ടിൽ ചുംബിച്ചു. കണ്ണുനീർ ചുണ്ടുകളാൽ ഒപ്പിയെടുത്തു, നല്ല ഉപ്പുരസം. അവളെന്നെ വരിഞ്ഞുമുറുക്കി.
കിളി: എന്നോട് ക്ഷമിക്കടാ കണ്ണാ........ ഞാൻ കാണിച്ചത് അവിവേകമാണ്......... എൻറെ കണ്ണൻറെ മനസ്സ് വേദനിച്ചെങ്കിൽ, ഞാൻ എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം.
ഞാൻ: എന്തു പ്രായശ്ചിത്തമാണ് ചെയ്യാൻ പോകുന്നത്?
കിളി: നീ പറയടാ കണ്ണാ, ഞാനെന്തു വേണം മരിക്കണോ?
ഞാൻ: ഇതിനു വേണ്ടിയാണോ ഞാൻ ഇത്രയും നാൾ കാത്തിരുന്നത്? മരിക്കണം പോലും. നിനക്ക് കഴിഞ്ഞപ്രാവശ്യം
💬 Comments
View all comments