Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
ചെയ്തു. ക്യൂ ചലിക്കുന്നതിനിടയിൽ, പലപ്രാവശ്യം കിളി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഇത് കണ്ടപ്പോൾ അവളെ കൂടുതൽ വട്ടു പിടിപ്പിക്കാൻ, സീതയോട് ഓരോന്നു പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു. ഇത് കാണുന്തോറും, ഉണ്ടക്കണ്ണിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉരുണ്ടു വരുന്നത് കാണാമായിരുന്നു. അപ്പോൾ സീത എന്നോട്
സീത : പാവം ചേച്ചി, നല്ല വിഷമം ഉണ്ട്. കണ്ണുകൾ നിറയുന്നത് കണ്ടോ? പ്രാക്ക് ഏക്കും.
ഞാൻ: ചീതമ്മ ഇതല്ലേ കണ്ടിട്ടുള്ളൂ, എന്നോട് കാണിച്ചത് കണ്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു.
സീത: എന്താണ് നിങ്ങൾ തമ്മിലുള്ള പ്രശ്നം? ഞാൻ ഇതിൽ ഇടപെടണൊ?
ഞാൻ: വേണ്ടായേ. ഞങ്ങൾ തമ്മിലുള്ള പ്രശ്നം, നാളെ തീരും. അതിനും ചീതമ്മ എൻറെ കൂടെ നിൽക്കണം.
സീത: ഞാൻ എന്ത് ചെയ്യണം?
ഞാൻ: എൻറെ ചിറ്റ വീട്ടിൽ നിന്നും കുറച്ചു മാറി താമസിക്കുന്നുണ്ട്. നാളെ രാവിലെ അവിടെ പോകണം എന്ന് അമ്മുമ്മയോട് പറയണം. എന്നിട്ട് അമ്മുമ്മയെയും കൂട്ടി നിങ്ങൾ മൂന്നുപേരും പോകണം. ഞാൻ എന്തെങ്കിലും ഒഴിവുകഴിവു പറഞ്ഞു അവിടെനിന്നും മാറിക്കോളാം. ഓക്കെ അല്ലേ?
സീത: ഓക്കെ.
ഞാൻ: ദർശനം കഴിഞ്ഞ് ഇറങ്ങി കഴിയുമ്പോൾ തൃപ്രയാർ കുള്ള യാത്രയിൽ വണ്ടിയുടെ ഫ്രണ്ടിൽ കയറണം.
സീത: എന്തിനാണ് അണ്ണാ? ആ ചേച്ചിയെ വട്ടു പിടിപ്പിച്ചത് മതി.
ഞാൻ: മതിയായിട്ടില്ല. ഇനിയുമുണ്ട്.
അങ്ങനെ പറഞ്ഞ് ഞങ്ങൾ അമ്പലത്തിൻ്റെ കയറാനുള്ള നടയിലെത്തി.
ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ആറു മണിയായി. ഞാൻ ചേട്ടനോട് ചോദിച്ചു ഓരോ ചായ കുടിച്ചിട്ട് തൃപ്രയാർ പോകാം. ചേട്ടൻ സമ്മതിച്ചു. അമ്പലത്തിനു മുൻപിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ കയറി ചായയും കുടിച്ച് അവിടെ നിന്നിറങ്ങി, വണ്ടിയിൽ കയറുന്നതിനിടയിൽ
💬 Comments
View all comments