Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
റെഡിയായി. കിളി ബ്രൗൺ കളർ ബോർഡറോഡ് കൂടിയ മാമ്പഴ കളർ പാവാടയും ബ്രൗൺ കളർ ബ്ലൗസും അതേ കളറിലെ ഹാഫ് സാരിയും ഉടുത്തപ്പോൾ സുന്ദരിയായിരിക്കുന്നു. ചീതമ്മ തത്ത പച്ച കളർ പട്ടു പാവാടയും ബ്ലൗസും, ചേച്ചിക്ക് സെറ്റ് സാരി ആണ് വേഷം ഞങ്ങൾ മുണ്ടും ഷർട്ടും. അധികം താമസിയാതെ എല്ലാവരും വണ്ടിയിൽ കയറി. ചേട്ടൻ എൻറെ സൈഡിൽ ആണ് ഇരുന്നത്. മറ്റു മൂന്ന് പെൺപടകളും പുറകിൽ കയറി, അമ്മൂമ്മയോട് വാതിലിലും അടച്ച് കിടന്നു കൊള്ളാൻ പറഞ്ഞു. വണ്ടി പുറത്തേക്കെടുത്ത് ഞാനിറങ്ങി ഗേറ്റ് പൂട്ടി, ഞങ്ങൾ യാത്ര തുടങ്ങി. വഴിയിലൊന്നും വേറെ തടസ്സങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ, 4:00 മണിക്ക് ഗുരുവായൂരിലെത്തി. വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ നടക്കുന്നതിനിടയിൽ, ഞാൻ സീതയെ പതിയെ തോണ്ടി പുറകിലേക്ക് വലിച്ചു. സ്വകാര്യമായി
ഞാൻ: ക്യൂവിൽ നിൽക്കുമ്പോൾ, ചീതമ്മ എൻറെ മുൻപിൽ നിൽക്കണം. മറ്റുള്ളവരെ നമുക്കു മുമ്പിൽ നിർത്താം.
സീത: അതെന്തിനാണ് അണ്ണാ.
സീത: ആ ഉണ്ടക്കണ്ണിയെ ഒന്നു വട്ടു പിടിപ്പിക്കാൻ ആണ്.
സീത: എന്തിനാണ് അണ്ണാ, അതൊരു പാവം ചേച്ചിയാണ്.
ഞാൻ: നല്ല പാവം. അത് മിണ്ടാതിരിക്കുന്നു എന്ന് കരുതി, പാവം ഒന്നും അല്ല. അന്ന് കേട്ടതൊന്നും പോരല്ലെ?
പിന്നെ സീത ഒന്നും മിണ്ടിയില്ല. അമ്പലനടയിൽ ചെല്ലുമ്പോൾ അവിടെ നിർമ്മാല്യ ദർശനത്തിന് വേണ്ടി തുറന്ന് നട, ഇപ്പോഴും ആളെ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുന്നു. ക്യൂ ഉണ്ട്, ഞങ്ങൾ ക്യൂവിൽ കയറി നിന്നു. ഞാൻ പറഞ്ഞ പോലെ തന്നെ കിളി മുമ്പിലും തൊട്ടുപുറകിൽ ചേച്ചി അതിനു പുറകിൽ ചേട്ടൻ സീത എൻറെ മുൻപിൽ വന്ന് നിൽക്കുകയും
💬 Comments
View all comments