0%

Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]

Author : Dasan Read All Parts 1K

എൻ്റെ കിളിക്കൂട് 16

Ente Kilikkodu Part 16 | Author : Dasan | Previous Part

അന്ന് അവന് കൊടുത്തതിൻ്റെ ബാക്കി ഇവൾക്ക് കൊടുക്കണം. നാളെ കൂടി ഇവളെ വട്ടു പിടിപ്പിക്കണം. ഞായറാഴ്ച ഇവരെ അമ്മൂമ്മയുടെ കൂടെ ചിറ്റയുടെ വീട്ടിലേക്ക് പറഞ്ഞയക്കണം. എന്നിട്ട് ഇവക്ക് രണ്ട് കൊടുത്ത് ഒതുക്കണം. ഇങ്ങനെ ഓർത്തു കൊണ്ടിരിക്കുന്നതിനിടയിൽ കുട്ടിത്തേവാങ്ക് എൻറെ മുറിയിൽ കയറി വാതിൽ ശബ്ദത്തോടെ വലിച്ചടച്ചു, കുറ്റിയിട്ടു. ഇവൾ എന്താണ് വാതിൽ പൊളിച്ചെടുക്കോ? അമ്മൂമ്മയും അമ്മുമ്മയുടെ മുറിയിൽ കയറി വാതിലടച്ചു. രണ്ടു മണിക്ക് മൊബൈലിൽ അലാറം സെറ്റ് ചെയ്തു, ഞാൻ സെറ്റിയിൽ കിടന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ അമ്മൂമ്മയുടെ സിംബൽ ഉയർന്നു. അതുകേട്ട് കിടന്ന് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.

അലാറം അടിക്കുന്ന ഒച്ച കേട്ടാണ് എഴുന്നേറ്റത്, എല്ലാവരും എഴുന്നേൽക്കുന്നതിന് മുമ്പ് കുളിച്ചേക്കാം എന്ന് കരുതി, അടുക്കളയിൽ ചെന്ന് പുറത്തെ ലൈറ്റ് ഓൺ ചെയ്ത് പുറത്തെ ബാത്റൂമിലേക്ക് പോയി. 10 മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു തിരിച്ചു വന്നു മറ്റുള്ളവരെ വിളിച്ച് എഴുന്നേൽപ്പിച്ചു. സീത എഴുന്നേറ്റ് വന്നപ്പോൾ, കിളിയെ വിളിക്കാൻ പറഞ്ഞു.
സീത: അണ്ണന് വിളിച്ചു കൂടെ.
ഞാൻ: ഇപ്പോൾ ചീതമ്മ വിളിക്ക്.
സീത കിളി കിടന്ന് വാതിലിൽ മുട്ടി.
സീത: ചേച്ചി........ ചേച്ചി എഴുന്നേൽക്ക്.
അകത്ത് എഴുന്നേൽക്കുന്ന ശബ്ദം കേട്ടു, വാതിൽ തുറന്നു പുറത്തു വന്നു. ചേട്ടനോട് ഞാൻ പുറത്ത് ബാത്റൂം ഉണ്ട് അവിടെ പോയി കുളിക്കാൻ പറഞ്ഞു. ഇതിനിടയിൽ അകത്തെ ബാത്റൂമിൽ ചേച്ചി കുളിക്കാൻ കയറിയിട്ടുണ്ടായിരുന്നു. ഞാനീ സമയംകൊണ്ട്, വണ്ടി തുടച്ചു വന്നു. 2:45 ആയപ്പോഴേക്കും എല്ലാവരും

💬 Comments

View all comments