Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
അത് ശരിവെച്ചു, ഇപ്പോൾ ജോലി ഒക്കെ ആയില്ലേ ഇനി പെട്ടെന്ന് വിവാഹം ആകട്ടെ. ഇതൊക്കെ ചർച്ച ചെയ്യുമ്പോൾ, വേറൊരാൾ എവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്. മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ ഇനി പൊട്ടാൻ ഇരിക്കുന്ന മുഖഭാവം. പാവം, കൂടുതൽ സീൻ ഉണ്ടാക്കേണ്ടല്ലോ എന്ന് കരുതി.
ഞാൻ: എൻറെ കല്യാണ കാര്യമല്ലേ നിങ്ങൾ ചർച്ചചെയ്യുന്നത്? അത് ഞാൻ പറയാം. ഞാൻ ഒരു പെൺകുട്ടിയെ കണ്ടു വച്ചിട്ടുണ്ട്, അവളെ എനിക്ക് ഇഷ്ടമാണ്.
അമ്മുമ്മ പെട്ടെന്ന് ചാടി കയറി.
അമ്മുമ്മ: ഓ, ആ പെൺകുട്ടിയെ എനിക്കറിയാം. ഞാൻ കണ്ടിട്ടുണ്ട് നല്ല കുട്ടിയാണ്, അതായാലും മതി.
തൽക്കാലം ഈ ചർച്ചയിൽ നിന്നും രക്ഷപ്പെടാൻ ഇതേ മാർഗ്ഗമുള്ളൂ.
ഞാൻ: അതെ, പക്ഷേ അത് പഠിച്ചു കൊണ്ടിരിക്കുകയാണ്, അതിനു സമയം വേണം.
അച്ഛൻ: കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ?
ഞാൻ: ആ കുട്ടിക്ക് പഠിപ്പു കഴിഞ്ഞ്, ജോലി കിട്ടിയിട്ട് കല്യാണം മതി എന്നാണ് പറയുന്നത്.
ഇത് പറഞ്ഞ് കിളിയെ നോക്കിയപ്പോൾ, ആള് ഭക്ഷണം നിർത്തി എഴുന്നേറ്റു പോയിട്ടുണ്ടായിരുന്നു. ഞാൻ ആലോചിച്ചു " ഇനി ആ കോവർകഴുത എന്താണാവോ വിചാരിച്ചിരിക്കുന്നത്, കല്യാണ കാര്യത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് ഇക്കാര്യം എടുത്തിട്ടത്. എന്തായാലും വരുന്നിടത്ത് വച്ച് കാണാം.
അമ്മ: നിങ്ങൾ ഇന്നു പോകുന്നില്ലല്ലോ?
ഞാൻ: വരെ കൊണ്ടുവന്ന് അവിടെ ആക്കിയിട്ട് വേണം എനിക്ക് പോകാൻ.
അവിടെ നിന്നും രക്ഷപ്പെടാൻ ഇതേ മാർഗ്ഗമുള്ളൂ. ഇനിയിപ്പോൾ ബീച്ചിൽ പോകാം എന്ന് പറഞ്ഞാൽ നമ്മുടെ ആള് തയ്യാറാവില്ല. ഇടക്കെപ്പോഴോ ഞാൻ അടുത്തേക്ക് ചെന്നപ്പോൾ മുഖം വെട്ടിച്ച് പോവുകയാണ് ചെയ്തത്. ആൾക്ക് ഞാൻ സീതയുടെ കാര്യം സീരിയസായി
💬 Comments
View all comments