Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
കരുതി അങ്ങോട്ടുരുണ്ട് ചെന്നു അവിടെയും തഥൈവ. ആൾ അവിടെ ഇല്ല, എനിക്ക് ദേഷ്യവും സങ്കടവും ഒപ്പം വന്നു. ഈ പോത്തിനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, നേരം വെളുക്കട്ടെ കാര്യം പറഞ്ഞിട്ട് നാളെത്തന്നെ ഇവിടെനിന്നും വിടണം. അമ്മുമ്മയോട് ലീവിൻറെ കാര്യം പറയാതിരുന്നത് ഭാഗ്യം. ഞാൻ ആ മുറിയിൽ തന്നെ കിടന്നുറങ്ങി.
അമ്മൂമ്മ വന്നു തട്ടി വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്.
അമ്മൂമ്മ: നീ എന്താണ് ഇവിടെ കിടന്നുറങ്ങുന്നത്?
ഞാൻ: രാത്രി ബാത്റൂമിൽ പോയപ്പോൾ ഈ കട്ടിൽ ഒഴിഞ്ഞു കിടക്കുന്ന കണ്ടു. അതുകൊണ്ട് ഇവിടെ കയറി കിടന്നു.
ഞാൻ എഴുന്നേറ്റ് പുറത്തേക്കിറങ്ങുമ്പോൾ കിളി അടുക്കളയിലുണ്ട്. ഞാൻ കണ്ട ഭാവം നടിച്ചില്ല, എന്നെ ഇടംകണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടു. ഇവൾക്ക് ഒത്തിരി കുറുമ്പു കൂടുതലാണ്, അതു കുറക്കണം. ഞാൻ പെട്ടെന്ന് തന്നെ പ്രാഥമിക കാര്യങ്ങൾ എല്ലാം കഴിച്ച് വണ്ടി തുടച്ചിട്ടു. രാവിലെ തന്നെ പോകാം, ധൃതി കൂടാതെ ഡ്രൈവ് ചെയ്താൽ ഉച്ചകഴിഞ്ഞ് അവിടെയെത്താം. നാളത്തെ ലീവ് ക്യാൻസൽ ചെയ്യാം. പോകുന്ന സമയം ആ പോത്തിനോട് കാര്യം പറഞ്ഞിട്ട് വേണം പോകാൻ. വരട്ടെ ഒരു പാഠം പഠിപ്പിക്കണം. വണ്ടി തുടക്കുന്നത് കണ്ടു അമ്മൂമ്മ അടുത്ത് വന്നു.
അമ്മുമ്മ: എന്താടാ വണ്ടി ഒക്കെ തുടക്കുന്നത് എപ്പോഴാണ് പോകുന്നത്?
ഞാൻ: കാപ്പി കുടി കഴിഞ്ഞാൽ ഉടൻ പോവും.
അമ്മൂമ്മ: ഞാൻ കരുതിയത് ഇന്നലെ ഞങ്ങളെ കൊണ്ടുവന്ന ആക്കിയിട്ടു നീ പോകും എന്നാണ്.
ഞാൻ: ഏതായാലും രാവിലെ പോകാമെന്ന് കരുതി.
അമ്മുമ്മ: ഏതായാലും ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് പോകാം. അപ്പോഴേക്കും ഞാനൊന്ന് സൈരന്ധ്രിയുടെ വീട് വരെ ഒന്ന് പോയിട്ട് വരാം.
💬 Comments
View all comments