Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
രാത്രി നശിപ്പിക്കുമോ, ഒന്ന് ശൃംഗരിക്കാനും, ഒറ്റക്ക് കിട്ടുന്നതും രാത്രിയിൽ ആണ്. അത് അവൾ ആയിട്ട് തന്നെ ഇന്ന് നശിപ്പിക്കും. നോക്കട്ടെ എവിടെ വരെ പോകുമെന്ന്. ഇവൾ ഇങ്ങനെ ആണെങ്കിൽ ഞാൻ നാളെ തന്നെ തിരിച്ചുപോകും. അമ്മുമ്മയുടെ മുറിയിൽ കയറി എന്തെങ്കിലും പറയാനോ ചെയ്യാനോ നിന്ന്, അമ്മുമ്മ എങ്ങാനും എഴുന്നേറ്റു വന്നാൽ....... വേണ്ട ഒരു സംശയത്തിന് ഇട കൊടുക്കണ്ട. ഞാൻ തിരിച്ചു വന്നു സെറ്റിയിൽ ഇരുന്നു. രാത്രിയിൽ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്, കിളി തല കുമ്പിട്ടിരുന്നു ഭക്ഷണം കഴിച്ച് എഴുന്നേറ്റുപോയി. ഞാനും എഴുന്നേറ്റ് ബ്രഷ് ചെയ്തു പോയി എൻറെ മുറിയുടെ വാതിൽ ചാരി കിടന്നു. അമ്മുമ്മ കിടന്നു ഉറങ്ങിയിട്ട് വേണം ആ കാളിയുടെ വഴക്ക് തീർക്കാൻ, ഈ പെണ്ണുങ്ങൾ എല്ലാം തൊട്ടാവാടികൾ ആണോ? ഇവളോട് ഞാൻ ഉച്ചയ്ക്ക് കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കിയതാണ് എന്നിട്ടും പൊട്ടി കാളിക്ക് മനസ്സിലായിട്ടില്ല. നല്ല പെട വെച്ചുകൊടുത്തു പറഞ്ഞു മനസ്സിലാക്കണം. വരട്ടെ ഉറക്കത്തിൻ്റെ സിംബൽ വരുമ്പോൾ മുറിയിലേക്ക് ചെല്ലാം എന്ന് കരുതി അങ്ങനെ കിടന്നു. ലൈറ്റുകൾ ഓഫ് ആയി, അമ്മൂമ്മയുടെ വാതിൽ അടയ്ക്കുന്ന ശബ്ദം കേട്ടു. ഇന്നെന്താണ് അമ്മൂമ്മ വാതിൽ അടച്ചു കുറ്റി ഇടുന്നത്, എന്തുമാകട്ടെ പേടി കൂടാതെ കാളിയ കാണാമല്ലോ. എന്നാലോചിച്ച് കടക്കുന്നതിനിടയിൽ അതാ വരുന്നു എനിക്കുള്ള സിംബൽ. ഞാൻ പതിയെ എഴുന്നേറ്റു വാതിൽ തുറന്ന് ഹാളിലൂടെ കിളിയുടെ മുറിയുടെ വാതിൽക്കൽ എത്തി. വാതിൽ തുറന്ന് അകത്ത് കടന്നു കട്ടിലിനടുത്തെത്തി, ഇരുട്ടായതിനാൽ കട്ടിലിൽ കയറി കിടന്ന് ആളെ തപ്പി നോക്കിയിട്ട് കാണുന്നില്ല. ഫാമിലി കോട്ട് ആണല്ലോ അടുത്തെങ്ങാനും കിടപ്പുണ്ടാവും എന്ന്
💬 Comments
View all comments