Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
വാശി കൊണ്ട് ഇന്നലെ നഷ്ടപ്പെടുത്തി. ഇതുതന്നെയാണെടി പോത്തേ കുറേ നാളുകളായി നമ്മൾ അകന്നു നിന്നത്, നിൻറെ വാശി. ആ വാശി രണ്ട് പെട തന്നപ്പോൾ മാറി എന്നാണ് ഞാൻ കരുതിയത്, ഒരു രക്ഷയും ഇല്ല. ഞാൻ ഇന്ന് തന്നെ പോവുകയാണ്, നിൻറെ വാശി ജയിക്കട്ടെ. ഇനി ഞാൻ തല്ലാനും പിടിക്കാനും ഒന്നുമില്ല. എന്നുകരുതി നിന്നെ മറന്നുകൊണ്ട് പോവുകയുമല്ല. എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും നിന്നെ മറന്നുള്ള ഒരു ജീവിതം എനിക്കില്ല. നിന്നെ എല്ലാ ദിവസവും ഞാൻ വിളിച്ചോളാം, അതാണല്ലോ നിനക്ക് ഇഷ്ടം.
പറഞ്ഞു കഴിഞ്ഞ് ഞാൻ കിളിയുടെ മുഖത്തേക്ക് നോക്കി. കണ്ണുകൾ രണ്ടും നിറഞ്ഞുതൂകി പൊട്ടി ഒഴുകാൻ നിൽക്കുന്നു. ഞാൻ തിരഞ്ഞ് എൻറെ മുറിയിലേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു. കൊണ്ടുപോകാനുള്ള ഡ്രസ്സുകൾ ഒക്കെ ബാഗിൽ അടുക്കിവെച്ചു. അച്ചാർ വണ്ടിയുടെ ഡിക്കിയിൽ വെക്കാം എന്ന് കരുതി. പോകാൻ തയ്യാറെടുത്തു എങ്കിലും മനസ്സിന് ഭയങ്കര വിഷമം. ദാഹം, പരവശം എടുക്കുന്നതുപോലെ, കുറച്ചു വെള്ളം കുടിക്കാമെന്നു കരുതി വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. അതാ സെറ്റിയിലിരുന്നു ഒരാൾ പൊട്ടിക്കരയുന്നു. അടുക്കളയിൽ പോയി വെള്ളം എടുത്തു കുടിച്ചു വന്നപ്പോഴും ആൾ കരയുക തന്നെയാണ്. ഞാൻ അടുത്തേക്ക് ചെന്നു തലയിൽ തഴുകി.
ഞാൻ: കരയേണ്ട. ദിവസവും ഞാൻ വിളിച്ചോളാം. അതല്ലേ ഇഷ്ടം.
കിളി: എൻറെ പൊട്ടത്തരം ഒന്നു ക്ഷമിച്ചു കൂടെ.
ഞാൻ: എനിക്ക് വിഷമം ഒന്നുമില്ല, എൻറെ സ്വാർത്ഥതക്ക് വേണ്ടി ഞാൻ രാത്രിയിൽ വരുന്നു. മോൾക്ക് അത് ഇഷ്ടമല്ല, കുഴപ്പമില്ല. ഞാൻ പറഞ്ഞില്ലേ എനിക്ക് ഇനിയൊരു ജീവിതം മോളോടൊത്ത് മാത്രമേയുള്ളൂ. വിഷമിക്കുകയൊന്നും വേണ്ട കരച്ചിൽ
💬 Comments
View all comments