Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
നടത്തിക്കോളൂ. എനിക്ക് പിണക്കം ഒന്നുമില്ല.......
അവൾ എൻറെ കൈപിടിച്ച് ചുംബനങ്ങൾ ചൊരിഞ്ഞു. ഞാൻ അടുത്തിരുന്ന സമാധാനിപ്പിച്ചു.
ഞാൻ: അകന്നിരുന്ന ആ സമയം കൊണ്ട് ഞാൻ എൻറെ മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞു. നേരത്തെ രാത്രിയിൽ കണ്ടുമുട്ടുന്നതും കെട്ടിപ്പിടുത്തവും ചുംബനവും ഒക്കെ ഒരു വികാരമായിരുന്നു. അതൊക്കെ ആ നീണ്ട ഇടവേള കൊണ്ട് മാറി. ഞാൻ അവിടെ ചെന്നിട്ട് ഒരു ദിവസം എത്ര പ്രാവശ്യം വിളിക്കണം എന്ന് പറഞ്ഞാൽ മതി, വിളിച്ചു കൊള്ളാം. മോൾക്ക് താൽപര്യമില്ലാത്തതൊന്നും ഞാൻ ഒരിക്കലും അടിച്ചേൽപ്പിക്കുക ഇല്ല. ചെല്ല് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് എനിക്ക് നേരത്തെ ഇറങ്ങണം. സമയം നോക്കിയപ്പോൾ ഒമ്പത് മുക്കാൽ. അവൾ എന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ചുണ്ടുകളിൽ ചുംബിച്ചു കൊണ്ട്
കിളി: പ്ലീസ്, എൻറെ പൊട്ടത്തരം ശ്രമിക്കു - - - - - - നാളെ പോകാം......... പ്ലീസ് എൻറെ കള്ളക്കണ്ണനല്ലേടാ.......... ഈ ബുദ്ധിയില്ലാത്തവളുടെ പൊട്ടത്തരം ക്ഷമിക്കടാ ....... എൻറെ സ്വഭാവം നിനക്കറിയാമല്ലോടാ..... എന്നെ വിഷമിപ്പിക്കല്ലേടാ........... ഇന്ന് പോകണ്ട. പ്ലീസ്........ ഞാൻ യാചിക്കുകയാണ്.......... പ്ലീസ് മോനു.......... പറയടാ ഇന്ന് പോകില്ലെന്ന്.
അവൾ പൊട്ടിപ്പൊട്ടി കരയുകയാണ്. ഉള്ള മണ്ടത്തരങ്ങൾ മുഴുവൻ തലയിൽ കുത്തി കേറ്റി, കെറുവിച്ച് ഒരു രാത്രിയും കളഞ്ഞു, എന്നിട്ട് ഇപ്പോൾ പൊട്ടിക്കരയുന്നു.
ഞാൻ: നോക്കട്ടെ.
കിളി: അങ്ങനെ പറയരുത്. എനിക്ക് ഉറപ്പു തരണം പോകില്ലെന്ന്. ഞാൻ ഒരു മണ്ടിയാ ടാ- - - - - അല്ലെങ്കിൽ ഇങ്ങനെ വല്ലതും ചെയ്യുമോ? എന്നോട് ഇന്നലെ ഉച്ചയ്ക്ക് പറഞ്ഞതല്ലേ, അതു മനസ്സിലാക്കാതെ പെട്ടെന്ന് കേട്ട വിഷമത്തിൽ....... പ്ലീസ് ഇന്ന് പോകണ്ട........... ഞാൻ
💬 Comments
View all comments