Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
കിളി: അവരോട് എൻറെ അന്വേഷണം പറയണം. സീതയോട് പ്രത്യേകിച്ചും.
ഞാൻ: സീത എപ്പോഴും പറയും, നീ ഒരു പാവമാണെന്ന്. ഞാൻ അപ്പോൾ പറയും " കൂടുതൽ അടുത്താലേ കുറുമ്പറിയു..... " അപ്പോഴും അവൾ പറയും " ഇല്ല അണ്ണാ ചേച്ചി പാവമാണ്".
കിളി: സീതക്ക് അറിയാം എന്നെ.
ഞാൻ: ഉവ്വ്. അത് ഞാൻ ഇന്നലെ കണ്ടതാണല്ലോ?
കിളി: വീണ്ടും ചെക്കൻ ആ വിഷയത്തിലേക്ക് പോവുകയാണ്.
ഞാൻ: ഞാനല്ലല്ലോ കൊണ്ടുപോയത്.
കിളി: നമുക്ക് വെളുപ്പിനു തന്നെ തിരുവനന്തപുരത്തേക്ക് പോയാലോ?
ഞാൻ: ഞാൻ കൊണ്ടുപോകാൻ തയ്യാറാണ്. ആദ്യം നിൻറെ വീട്ടിലും, എൻറെ വീട്ടിലും സംസാരിക്കണം. ഇത് നടത്തി തരാൻ അവർ തയ്യാറാവുകയില്ല, അപ്പോൾ നമുക്ക് രണ്ടുപേർക്കും അന്ന് തന്നെ ഇവിടെ നിന്ന് പോകാം. അല്ലെങ്കിൽ അവർ പറയും ഞങ്ങളോട് പറഞ്ഞിരുന്നെങ്കിൽ ഇത് നടത്തി തന്നേനെ എന്ന പഴി കേൾക്കണ്ട. ഇനി എൻറെ മോള് ഈ നെഞ്ചിൽ തല ചായ്ച്ചു കിടന്നു ഉറങ്ങിക്കോളൂ.
കിളി എൻറെ നെഞ്ചിലേക്ക് കയറി കിടന്നു. തല എൻറെ കഴുത്തിന് വശത്ത് കൈത്തണ്ടയിൽ പൂഴ്ത്തിവെച്ചു കിടന്നുറങ്ങി. ഇവൾക്ക്, ഞാൻ ഇട്ടിട്ടു പോകുമോ എന്നുള്ള പേടിയാണ്. പാവം, അവളുടെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ ശരിയാണല്ലോ. എനിക്കിപ്പോൾ ഒരു ജോലിയുണ്ട്, എങ്ങനെ ആലോചിച്ചാലും തരക്കേടില്ലാത്ത സ്ഥലത്ത് നിന്നും ഒരു പെണ്ണ് കിട്ടും എന്ന ചിന്ത അവളെ വല്ലാതെ അലട്ടുന്നുണ്ട്. പക്ഷേ എനിക്ക് അവളോടുള്ള സ്നേഹം മനസ്സിലാക്കാൻ അവൾക്ക് കഴിയുന്നില്ല. അവൾക്ക് എന്നെ ആർക്കും വിട്ടു കൊടുക്കാൻ കഴിയില്ല അതാണ് അവളെ ഇത്ര ഇറിറ്റേഷൻ ആക്കുന്നത്. ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഞാനും എപ്പോഴൊ........
💬 Comments
View all comments