Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
വീട്ടിൽനിന്ന് വന്നിട്ട് ഒരാഴ്ച കഴിയുന്നു. എല്ലാദിവസവും ക്യാപ്സൂൾ കഴിക്കുന്ന രീതിയിൽ രാവിലെയും ഉച്ചക്കും വൈകിട്ടും കിളിയെ വിളിക്കാറുണ്ട്. രാത്രിയിൽ വിളിക്കുമ്പോൾ കൂടുതൽ നേരം സംസാരിക്കാറുണ്ട്. അപ്പോൾ കൊച്ചുകുട്ടികളെപ്പോലെ കൊഞ്ചിക്കുഴഞ്ഞ് ഇണങ്ങിയും പിണങ്ങിയും സംസാരിക്കും. ചില ദിവസങ്ങളിൽ അവൾക്ക് അപ്പോൾ അവളുടെ അടുത്ത് വേണമെന്ന് നിർബന്ധം പിടിക്കും. പിന്നെ പിണക്കം ആയി, എല്ലാം പറഞ്ഞ് ഇണക്കി വരുമ്പോഴേക്കും പാതിരാവ് കഴിഞ്ഞിട്ടുണ്ടാവും. ഈ ആഴ്ച ഓഫീസിൽ ജോലി കൂടുതലുള്ളതിനാൽ വീട്ടിൽ പോകാൻ പറ്റാതെയായി. അതിന് അവൾ ഒരു നീണ്ട അടിയാണ് ഉണ്ടാക്കിയത്. അത് പറഞ്ഞു തീർക്കാൻ ദിവസങ്ങൾ വേണ്ടി വന്നു. ഇതിനിടയിൽ സീതയുടെ കരാട്ടെ ക്ലാസ് മുറപോലെ നടക്കുന്നുണ്ട്. ശരീരം വഴങ്ങിക്കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. എന്നാലും ആദ്യ ബെൽറ്റ് എനിക്ക് കിട്ടി. അടുത്തതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എന്നെ പഠിപ്പിക്കുന്നത് സീതക്ക് ഒരു പ്രാക്ടീസ് കൂടിയാവുന്നു.
💬 Comments
View all comments