Chapter Title : എന്റെ മുതലാളിയുടെ ഭാര്യമാർ [Anaz]
കഴുത്തിൽ പിടിച്ചൊരു തള്ള്. ഞാൻ പുറകോട്ട് വേച്ചു വീണു. ആദ്യം കണ്ട തടിയൻ എൻ്റെ കോളറിൽ തൂക്കി ഉയർത്തി.
“ഇന്ത തിരുട്ടു നായെ അന്ത വിറകു മുട്ടിയെ ഉടക്ക വിട്” വട്ടതൊപ്പിക്കാരൻ്റെ കല്പന. ആ തടിയൻ എന്നെ പിടിച്ചു വലിച്ചു അടുക്കളയുടെ പുറകിലേക്ക് കൊണ്ട് പോയി. ഒരു മല പോലെ വിറകു മുട്ടികൾ കൂട്ടിയിട്ടിരിക്കുന്നു. ഒരു കോടാലി എടുത്തു കയ്യിൽ തന്നു. കഴുത്തിൽ പിടിച്ചൊരു തള്ള്. ആ കോടാലിക്കു ആദ്യം അവനെ വെട്ടികീറാനാ തോന്നിയത്. കോടീശ്വരനായി ജീവിക്കേണ്ട എന്നെ ഈ ഗതിയിലാക്കിയ നാദിറയെന്ന കൂത്തച്ചിയെ മനസ്സിൽ പ്രാകികൊണ്ട് വിറകു വെട്ടനാരംഭിച്ചു. അവരോടുള്ള കലി ഞാനാ വിറകു മുട്ടികളിൽ തീർത്തു. ഉച്ച കഴിയും വരെ നിർത്താതെ പണി.
രണ്ട് പേര് ഒരു ദിവസം മുഴുവൻ നിന്ന് വെട്ടുന്ന അത്രയും മുട്ടികൾ ഞാൻ പൊട്ടിച്ചു തീർത്തു. നല്ല ദാഹം. അടുക്കളയിൽ പണിതു കൊണ്ടിരുന്ന ഒരു അണ്ണാച്ചിയോട് ചെന്ന് കുടിക്കാൻ കുറച്ചു തണ്ണി വേണം ന്നു പറഞ്ഞു. “തണ്ണി കിണ്ണിയൊന്നുമില്ലേ, പോയ് വേലൈ പാർടാ മുണ്ടം.” ആദ്യത്തെ തടിയനാണ്. ഷർട്ടും ഊരി ഒരു മുണ്ട് മാത്രം ഉടുത്തു ശരീരം നിറയെ മസിലുമായി നിൽക്കുന്ന ഞാൻ അവനെ തറപ്പിച്ചൊന്നു നോക്കി. ഒന്നും മിണ്ടാതെ അവൻ അകത്തു പോയി ഒരു ജഗ്ഗ് നിറയെ വെള്ളം കൊണ്ടുവന്നു തന്നു. എങ്ങനെയെങ്കിലും ഇവിടെ പിടിച്ചു നിൽക്കണം. കുറച്ചു പൈസയുണ്ടാക്കിയിട്ട് അടുത്ത വഴി നോക്കാം ഞാൻ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞു തൊപ്പിക്കാരൻ വന്നു പൊട്ടിച്ചിട്ട വിറകു കണ്ടപ്പോൾ വില്ലൻ മുഖം പഴയ പോലെ സുന്ദരമുഖമായി മാറി.
“തമ്പി സാപ്പിട്ടച്ചാ?” “ഇല്ലായ്യാ.” “വാ, വന്ത് സാപ്പിട്.” കടയിൽ തിരക്ക് കുറഞ്ഞിരിക്കുന്നു. ഒരു മൂലയിൽ പോയി ഞാൻ ഇരുന്നു. ഒരു വലിയ പാത്രം ചോറും കുറച്ചു കറികളും കുറച്ചു ചിക്കൻ കറിയുടെ ചാറും രണ്ട് കഴുത്തു കഷണവും. അച്ഛൻ വാങ്ങി വരുന്ന ആറു പീസ് ചിക്കൻ ലെഗിൽ അമ്മ തരുന്ന മൂന്നും അച്ഛൻ്റെ വീതം ഒന്നും ചേർത്ത് നാല് വറുത്ത കോഴിക്കാൽ കഴിച്ചിരുന്ന ഞാനാ ഇപ്പൊ ഈ ഭിക്ഷ ചോറുണ്ണന്നത് എന്നോർത്തപ്പോ കണ്ണു
💬 Comments
View all comments