Chapter Title : എന്റെ മുതലാളിയുടെ ഭാര്യമാർ [Anaz]
നിറഞ്ഞു.
“ഉൻ പേരെന്നപ്പ?” തൊപ്പിക്കാരൻ്റെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്. “അനസ്” ഞാൻ കള്ളം പറഞ്ഞു. “അപ്പാ പേര്??” “അബ്ദുള്ള” അടുത്ത കള്ളം. “ഉരെങ്കെ???” “കൊല്ലം.” “എന്നാ വീട്ടിൽ ശണ്ട പൊട്ടു വന്തിയാ???” ഞാൻ ഒന്നും മിണ്ടിയില്ല. “സറി സാപ്പിട്.” അയാൾ പോയി. നന്നായി അധ്വാനിച്ച കൊണ്ട് നല്ല വിശപ്പായിരുന്നു. തന്ന ചോറും കറികളും മുഴുവൻ കഴിച്ചു തീർത്തു. ഇലയെടുത്ത് വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു. ചോറും കറികളും തന്ന പാത്രം കഴുകി അടുക്കളയിൽ കൊണ്ട് പോയി വെച്ചു.
“”തമ്പി…..” വീണ്ടും തൊപ്പിക്കാരൻ. “അയ്യാ..” ഞാൻ വിളി കേട്ടു രണ്ടു 100 രൂപ നോട്ടുകൾ എൻ്റെ കയ്യിൽ തന്നു. “ഉന്ന പാത്ത നല്ല വീട്ടിൽ പുറന്ത മാതിരിയിരുക്ക്. പോ, ഉന്നുടെ വീട്ടുക്ക് പോയി ചേര്.” “വേണമയ്യ. എനക്ക് തുട്ടല്ലാം വേണ. ഒരു വേലൈ കൊടുങ്കോ. പോവരുത്ക്ക് എനക്ക് ഇടമില്ലൈ” നിറക്കണ്ണുകളോടെ ഞാൻ പറഞ്ഞു. “ഉനക്ക് എന്ന വേല തെരിയും?????” “എന്ന വേണാലും സെയ്യറെ അയ്യാ….” “ശരി ഇങ്കെ നില്ലുങ്കോ. ഒരു വാരം പാക്കുവേ, നല്ലാ വേലൈ പണ്ണലെ അവളവു താൻ.”
അങ്ങനെ ഞാൻ റെഹ്മാനിക്കയുടെ ജോലിക്കാരനായി. രാവിലെ 6 മണിക്ക് തുടങ്ങുന്ന ജോലി തീരുമ്പോൾ രാത്രി 10 മണി ആവും. അടുക്കളയോട് ചേർന്നുള്ള ചായ്‌പ്പിൽ കിടന്നുറങ്ങും. ആറേഴു മാസങ്ങൾ പെട്ടെന്ന് കടന്നു പോയി. ആ കടയിലെ എല്ലാ ജോലികളും ചെയ്യാൻ പഠിച്ചു. എല്ലാ പണിക്കാരും എന്നോട് നല്ല സ്നേഹത്തിലും ബഹുമാനത്തിലും പെരുമാറാൻ തുടങ്ങി. വിധി എൻ്റെ ജീവിതത്തിൽ അടുത്ത വിളയാട്ടം ആരംഭിച്ചു. സൈതാപേട്ട സെന്തിൽ.
നാട് വിറപ്പിക്കുന്ന ഗുണ്ട, 12 ക്രിമിനൽ കേസിലെ പ്രതി. ജയിലിൽ നിന്നിറങ്ങി അടുത്ത ദിവസം കൂട്ടാളികളുമൊത്ത് കടയിൽ വന്നു മൂക്ക് മുട്ടെ തിന്നു. പൈസ ചോദിച്ച ബായിയെ കൗണ്ടറിനു മുകളിലൂടെ വലിച്ചു താഴെയിട്ട് ചവിട്ടി. 9 പേര് പണിക്കാരുണ്ടായിട്ടും ഒരുത്തനും അനങ്ങിയില്ല. ബിരിയാണി ചെമ്പ് അടുപ്പത്തു നിന്ന് ഇറക്കി വെച്ച് പുറത്തേക്കു വന്ന ഞാൻ കാണുന്നത് ബായിയെ അയാൾ ചവിട്ടിക്കൂട്ടുന്നതാണ്.
പാഞ്ഞു ചെന്നു ഗുണ്ടയുടെ കഴുത്തിനു പുറകിൽ ഒറ്റ വെട്ട്. തിരിഞ്ഞു വന്നപ്പോൾ ചൂണ്ടു
💬 Comments
View all comments