Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]
പെൺകൊച്ചിനോട് പറഞ്ഞു. "ജീനേ.. ഇവന് കുടിക്കാൻ വെള്ളമെടുക്ക്." അവൾ പെട്ടെന്ന് അടുക്കളയിലേക്ക് പോയി. ശ്രീഹരി ആദ്യം കണ്ടപ്പോൾ തന്നെ അവളുടെ കഴുത്തിൽ കിടക്കുന്ന കൊന്ത ശ്രദ്ധിച്ചിരുന്നു, ഇപ്പോൾ ജീന എന്നുള്ള പേരുകൂടി കേട്ടപ്പോൾ അത് ഒരു നസ്രാണി പെൺകൊച്ചു തന്നെന്ന് അവൻ ഉറപ്പിച്ചു. അവൻ ശ്രീജയോട് ചോദിച്ചു. "ആരാ ചേച്ചി അത്?" "അത് ജീന. സിജോച്ചായന്റെ വീടിനടുത്തുള്ളതാ.. ഒരു പാവം കൊച്ചാ, അച്ഛൻ മരിച്ചു.. 'അമ്മ കിടപ്പിലും ആണ്.. ഒരു ചേച്ചി ഉള്ളത് അച്ഛന്റെ ആദ്യഭാര്യയിൽ ഉള്ളത്.. അവൾക്കു ജീനയെ കണ്ണെടുത്താൽ കണ്ടുടാ.. ചേച്ചിയുടെ കല്യാണം കഴിഞ്ഞത്.. അവനാണേൽ കുടുംബത്തിൽ കയറ്റാൻ പറ്റാത്തൊരുത്തനും." എത്രയും കേട്ടപ്പോൾ തന്നെ ഒരു കുടുംബത്തിൽ തന്നെ ഇത്രയധികം ദുരന്തമോ എന്ന് അവൻ ചിന്തിച്ചു പോയി. "ഈ പ്രാവിശ്യം ഇച്ചായൻ നാട്ടിൽ പോയപ്പോൾ ഇവളുടെ അമ്മയെ കണ്ടിരുന്നു, അപ്പോൾ കരഞ്ഞു പറഞ്ഞു... സാമ്പത്തികം ആയിട്ട് നല്ല ബുദ്ധിമുട്ടിലാ, അവിടെ കിടന്ന ഇവൾ നരകിച്ചു പോകാതെ ഉള്ളു.. വീട്ടു ജോലിക്കെങ്കിലും വിളിച്ചോണ്ട് പോ. എന്തെങ്കിലു, കൊടുത്താൽ മതീന്ന്... അങ്ങനെ ഇച്ചായൻ കൂട്ടികൊണ്ടു വന്നതാ, പഠിക്കാൻ നല്ല മിടുക്കിയാ.. അതുകൊണ്ടു ഇച്ചായൻ നിന്റെ കോളേജിൽ അഡ്മിഷൻ എടുത്തു അവൾക്കും. പിന്നെ അടുക്കളയിൽ എനിക്കൊരു സഹായവും ആകുമല്ലോ." അപ്പോഴേക്കും ജീന ഒരു ഗ്ലാസിൽ ജ്യൂസുമായി വന്നു അവനു കൊടുത്തു. നല്ല ദാഹം ഉണ്ടായിരുന്നത് കൊണ്ട് അവൻ അപ്പോഴേ അത് വാങ്ങി കുടിച്ചു. ശ്രീജ പറഞ്ഞു. "ഡാ ഒരു കാര്യം പറയാൻ മറന്നു. കോളേജിൽ നിന്റെ ക്ലാസ്സിൽ തന്ന ഇവളും." കുടിച്ചു തീർന്ന ഗ്ലാസ് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട്
💬 Comments
View all comments