Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]
തോന്നി അവന്. നല്ല യാത്ര ക്ഷീണം ഉള്ളതിനാൽ ആഹാരം കഴിച്ചയുടൻ പോയി കിടന്നു ഉറങ്ങി അവൻ. പിന്നെ ഉറക്കം എഴുന്നെല്കുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. അപ്പോഴേക്കും സിജോയും വീട്ടിൽ വന്നിരുന്നു. അവിടത്തെ ആദ്യ ദിവസത്തെ രാത്രി പിന്നെ ശ്രീജയും സിജോയുമൊക്കെയായി കുടുംബ വിശേഷങ്ങളും നട്ടുവർത്തമാനങ്ങളുമൊക്കെ പറഞ്ഞങ്ങു കടന്നു പോയി. അപ്പോഴൊക്കെയും ജീന ജോലിയുമായി അടുക്കളയിൽ കൂടിയതല്ലാതെ അവർക്കിടയിലേക്ക് കടന്നു വന്നില്ലെന്ന് അവൻ ശ്രദ്ധിച്ചിരുന്നു. . . . .
കോളജിലെ ആദ്യത്തെ ഒരാഴ്ച പെട്ടെന്ന് കടന്നു പോയി. ഈ ഒരാഴ്ച്യ്ക്കുള്ളിൽ ക്ലാസ്സിലെ എല്ലാപേരുമായും പരിചയപെട്ടു. ക്ലാസ്സിൽ വച്ച് ജീനയെ കാണാറുണ്ട്. അപ്പോഴൊക്കെ ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ പ്രതികരണം. വീട്ടിലും ഇത് തന്നെ അവസ്ഥ. എന്തെങ്കിലും ആവിശ്യം ഉണ്ടോന്നു ചോദിക്കാനായി മാത്രം വാ തുറക്കും. ബൈക്കിൽ ആയിരുന്നു കോളേജിൽ പോയിരുന്നത്. ജീന ബസിലും. ചില ദിവസങ്ങളിൽ നടന്നും പോകും. അവളോട് ബൈക്കിൽ കോളജിലേക്ക് വരുന്നൊന്നു അവൻ ചോദിച്ചിട്ടില്ല. ചോദിച്ചാലും അവൾ അവൾ വരില്ലെന്ന് അവന് ഉറപ്പായിരുന്നു. പിന്നെ ശ്രീജ ചേച്ചിയോ ഇച്ചായനോ ആവിശ്യപെട്ടിട്ടും ഇല്ല അവളെകൂടി കൊണ്ട് പോകാൻ. ക്ലാസ്സിൽ കൂടെ പടിക്കുന്നവരെക്കാളും രണ്ടു വയസ് കൂടുതൽ ഉള്ളതുകൊണ്ട് ചെറിയൊരു ബഹുമാനമൊക്കെ കിട്ടുന്നുണ്ട്, കൂടുതൽ അടുക്കുമ്പോൾ ആ ബഹുമാനമൊക്കെ ഇല്ലാതാകുമെന്ന് അവനുതന്നെ അറിയാമായിരുന്നു. അന്നൊരു ബുധനാഴ്ച ദിവസം ആയിരുന്നു. ഉച്ചയ്ക്ക് ആഹാരം കഴിച്ചു കഴിഞ്ഞു കോളേജ് വരാന്തയിൽ കൂടി നടക്കുമ്പോൾ ആണ് പിന്നിൽ നിന്നും ഒരു വിളി. "ശ്രീഹരി..." തിരിഞ്ഞു നോക്കിയ അവൻ കണ്ടത് തന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ക്ലാരയെ ആണ്. കഴിഞ്ഞ ഒരാഴ്ച അവനും കോളേജിൽ അവൾക്കായി തിരഞ്ഞെങ്കിലും കാണാൻ കഴിഞ്ഞിരുന്നില്ല. പെട്ടെന്ന് കണ്മുന്നിൽ കണ്ടപ്പോൾ അവനും ഒന്ന് അതിശയിച്ചു. അവൻ ക്ലാരയെ മൊത്തത്തിൽ ഒന്ന് നോക്കി. മുന്പത്തേക്കാളും ഒന്ന് വണ്ണം വച്ചിട്ടുണ്ട്. മുഖത്തെ ആ പുഞ്ചിരിയും കണ്ണുകളിലെ കാന്തശക്തിയും ഇപ്പോഴും അതുപോലെ തന്നെ ഉണ്ട്. ക്ലാര ചോദിച്ചു. "നീയെന്താ ഇവിടെ?" അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. "ഞാൻ ഇപ്പോൾ നിന്റെ ജൂനിയർ ആണ്, ഇവിടെ ആദ്യവർഷ വിദ്യാർത്ഥി." അവൾ ഒരു ചിരിയോടെ ചോദിച്ചു. "ഇവിടെയും എനിക്ക്
💬 Comments
View all comments