Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]
പെട്ടെന്ന് ഒരു കൈ കൊണ്ട് കണ്ണുനീർ തുടച്ചു. ശ്രീഹരി ഒന്നും മിണ്ടാതെ തന്നെ അവളുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് അവന്മാരുടെ അരികിലേക്ക് നടന്നു. ശ്രീഹരി പ്രശ്നം ഉണ്ടാക്കാനുള്ള പുറപ്പാടിലാണെന്നു ക്ലാരയ്ക്കു മനസിലായി, അവന്റെ സ്വഭാവം നേരത്തെ അറിയാവുന്നതിനാൽ ഇനി എന്ത് പറഞ്ഞാലും ശ്രീഹരി അവന്മാരെ അടിക്കുമെന്നു അവൾക്കറിയാം. അവൾ പെട്ടെന്ന് തന്നെ ഫോൺ എടുത്തു രാജീവിനെ വിളിച്ചു. ക്ലാർക്കും ശ്രീഹരിക്കും ഒപ്പം സ്കൂളിൽ പേടിച്ചിരുന്നതാണ് രാജീവും. അവനിപ്പോൾ ആ കോളേജിലെ അവസാന വർഷ വിദ്യാർത്ഥി ആണ്. എസ്.എഫ്.ഐ യുടെ കോളേജിലെ മുൻനിര പ്രവർത്തകൻ കൂടിയാണ് രാജീവ് ഇപ്പോൾ. ശ്രീഹരി കൈയിൽ പിടിച്ചു വലിച്ചു നടക്കുന്നതിനിടയിൽ ജീന പറയുന്നുണ്ടായിരുന്നു. "എനിക്ക് കുഴപ്പം ഒന്നും ഇല്ലാ. വെറുതെ പ്രശ്‌നം ഉണ്ടാക്കേണ്ട." പക്ഷെ ശ്രീഹരി അതൊന്നും കേട്ടില്ല. പ്രശ്നമൊന്നും ഉണ്ടാകില്ല എന്ന് വിചാരിച്ചിരുന്ന അവന്മാർ ശ്രീഹരി അവളെയും കൂട്ടി വരുന്നത് കണ്ട് ആദ്യം ഒന്ന് ഭയന്ന്. പിന്നെ ശ്രീഹരി അടുത്തെത്തിയപ്പോൾ അതിലൊരുത്തൻ ചോദിച്ചു. "എന്താടാ?" ചോദിച്ചവന്റെ ചെവിക്കന്നതിന് ഒരടിയായിരുന്നു മറുപടി. അടി കൊണ്ടവൻ പിന്നിലേക്കാഞ്ഞു ഭിത്തിയിൽ തട്ടി നിന്നു. ഇത് കണ്ടതും ജീന ശ്രീഹരിയുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു. "ഇച്ചായാ.. അടി ഉണ്ടാക്കല്ലേ.. നമുക്ക് പോകാം." ഈ സമയം രണ്ടാമത്തവന്റെ ഇടി ശ്രീഹരിയുടെ നെഞ്ചത്ത് പതിച്ചു. ജീന കൈയിൽ പിടിച്ചു വലിക്കുന്നതിനാൽ അത് തടുക്കുവാൻ ശ്രീഹരിക്കായില്ല. ശരീരം നൊന്തതോടെ കൈയിൽ പിടിച്ചു വലിക്കുന്ന ജീനയെ കുടഞ്ഞെറിഞ് അവന്മാരെ ആക്രമിച്ചു. ശ്രീഹരി കുറഞ്ഞെറിഞ്ഞതിന്റെ ആഘാതത്തിൽ ജീന നേരെ ചെന്നു വീണത് അടുത്തുള്ള തൂണിലേക്കാണ്. അവളുടെ നെറ്റി തൂണിൽ തട്ടി പൊട്ടി. ഇത്രയും
💬 Comments
View all comments