Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]
ആയപ്പോഴേക്കും അവിടെ ആൾക്കാർ കൂടിത്തുടങ്ങി. ഈ സമയം തന്നെ ക്ലാര ഫോൺ വിളിച്ചിട്ടു രാജീവ് അവിടെത്തി. ക്ലാര പെട്ടെന്ന് തന്നെ രാജീവിനെ സാഹചര്യം പറഞ്ഞു മനസിലാക്കി. രാജീവ് പെട്ടെന്ന് തന്നെ അടി നടക്കുന്നതിന് ഇടയിലേക്ക് പാഞ്ഞു കയറി. രാജീവിനെ അറിയാത്തവരായി കോളേജിൽ ഉള്ളവർ ചുരുക്കമാണ്. പാർട്ടിയുടെ വളർന്നു വരുന്ന നേതാവായിട്ടാണ് അവനെ എല്ലാരും കാണുന്നത്. രാജീവിനെ കണ്ടതും ശ്രീഹരിയോട് അടികൂടി കൊണ്ട് നിന്നവന്മാർ ഒന്നടങ്ങി. അപ്പോഴും കലി അടങ്ങാത്ത അവന്മാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു ശ്രീഹരി. രാജീവ് ശ്രീഹരിയെ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു. "നീയൊന്നടങ്ങു്, ഇവിടെ എന്താണുണ്ടായതെന്ന് ക്ലാര എന്നോട് പറഞ്ഞു. അത് സത്യമാണെങ്കിൽ എന്ത് ചെയ്യണമെന്ന് എനിക്കറിയാം." ചോരയൊലിക്കുന്ന നെറ്റിയുമായി ജീനയും അവന്റെ കൈയിൽ ചെന്നു പിടിച്ചു പറഞ്ഞു. "നമുക്ക് പോകാം ഇച്ചായാ." അപ്പോഴാണ് അവളുടെ നെറ്റി മുറിഞ്ഞിരിക്കുന്നത് ശ്രീഹരി ശ്രദ്ധിച്ചത്. രാജീവ് പറഞ്ഞു. "നീ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ നോക്ക് ഇപ്പോൾ." ശ്രീഹരി പിന്നെ തർക്കിക്കാൻ ഒന്നും നിന്നില്ല. ജീനയും കൊണ്ട് അവൻ നേരെ ക്ലാസ് റൂമിലേക്ക് പോയി. ക്ലാസ്സിൽ എല്ലാരും നെറ്റി മുറിഞ്ഞിരിക്കുന്ന ജീനയെയും അടികൂടി വിയർത്തു നിൽക്കുന്ന ശ്രീഹരിയേയും കണ്ട് പകച്ചു നോക്കി നിന്നു, എല്ലാം അപ്പോൾ സംഭവം അറിഞ്ഞു വരുന്നതേ ഉള്ളായിരുന്നു. ക്ലാസ്സിൽ ആരോടും ഒന്നും മിണ്ടാതെ അവൻ ബാഗുമെടുത്തു ജീനയെയും കൂട്ടി ബൈക്കിനടുത്തേക്കു നടന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്ത അവൻ പറഞ്ഞു. "കയറ്." അവൾ പകച്ച് അവനെ തന്നെ നോക്കി. അവൻ സ്വരം കടുപ്പിച്ചു പറഞ്ഞു. "നിന്നോടല്ലേ കയറാൻ പറഞ്ഞെ." സ്വരത്തിലെ മാറ്റം മനസിലായ അവൾ പെട്ടെന്നുതന്നെ അവന്റെ
💬 Comments
View all comments