0%

Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]

Author : ne-na Read All Parts 2.1K

ഞാൻ എന്തെങ്കിലും ഉണ്ടാക്കി തരാം." അവൾ അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ അവൻ പറഞ്ഞു. "നീ നിൽക്ക് അവിടെ, എനിക്ക് ചിലത് പറയാനുണ്ട്." അവൾ തിരിഞ്ഞ് ആകാംഷയോടെ അവനെ നോക്കി. "നീ എന്തിനാ ഇങ്ങനെ ജീവിക്കുന്നെ? ആരോടും വാ തുറന്ന് ഒരക്ഷരം മിണ്ടില്ല.. ബാക്കി ഉള്ളവർ പറയുന്നവർ കേട്ട് പ്രവർത്തിക്കാൻ അടിമയെ പോലൊരു ജീവിതം." അവൾ അവനെ തന്നെ തുറിച്ചു നോക്കി. സ്വരം ഉയർത്തി അവൻ പറഞ്ഞു. "ഒരുത്തൻ അനാവശ്യമായി ശരീരത്തു തൊട്ടാൽ തന്നെ തിരിച്ചു പ്രതികരിക്കാനുള്ള കഴിവില്ല.. ഇക്കണക്കിന് നാളെ ഒരുത്തൻ കൂടെ കിടക്കാൻ വിളിച്ചോണ്ട് പോയാലും കിടന്നു കൊടുത്തിട്ട് തിരിച്ചിങ്ങു വരുമോ നീ?" ഇത്രയും കേട്ടതും അവൾ പൊട്ടി കരഞ്ഞു. അവളുടെ കരച്ചിൽ കണ്ടതോടെ പറഞ്ഞത് ഇത്തിരി കൂടിപ്പോയെന്ന് അവന് തോന്നി. അവൻ പെട്ടെന്ന് അവളുടെ കൈയിൽ പിടിച്ചു കൊണ്ട് വന്നു കസേരയിലേക്ക് ഇരുത്തി. എന്നിട്ട് ഒരു കസേര എടുത്തു അവളുടെ എതിരെ ഇട്ട് അതിലേക്കിരുന്നു. അവളുടെ കരച്ചിൽ ഒന്ന് അടങ്ങുന്നതുവരെ അവൻ വെയിറ്റ് ചെയ്തു. അവളുടെ വെളുത്ത മുഖം നന്നായി ചുവന്നു വീങ്ങിയിരുന്നു അപ്പോൾ. ഏങ്ങലടിക്കുമ്പോൾ അതികം വലിപ്പമില്ലാത്ത അവളുടെ മാറിടങ്ങൾ ഉയർന്നു താഴുന്നുണ്ട്. അവളുടെ കരച്ചിൽ നിന്നപ്പോൾ അവൻ കൈ കൊണ്ട് കവിളിൽ കൂടി ഒഴുകുന്ന കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു. "എന്തിനാ ഇങ്ങനെ കരയുന്നേ... നെറ്റിയിൽ ഈ മുറിവുമായി ഇങ്ങനെ കരഞ്ഞാൽ വേദന കൂടത്തല്ലേ ഉള്ളു." ഏങ്ങലടിച്ചു കൊണ്ട് അവൾ പറഞ്ഞു. "ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ വഴക്ക് പറയുന്നേ?" "നീ തെറ്റ് ചെയ്തുന്നല്ല പോത്തേ ഞാൻ പറഞ്ഞത്. നിന്റെ ഭാഗത്ത്

💬 Comments

View all comments