0%

Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]

Author : ne-na Read All Parts 2.1K

ചില പോരായ്മകൾ ഉണ്ട്... അത് എന്താന്ന് ഞാൻ പറഞ്ഞു തരട്ടെ." അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി. "നമ്മൾ ഒരേ വീട്ടിൽ താമസിക്കുന്നു ഒരേ ക്ലാസ്സിൽ പഠിക്കുന്നു... എന്നിട്ട് ഇതുവരെ നീ എന്നോട് എന്തെങ്കിലും ഒന്ന് വാ തുറന്ന് മിണ്ടിയിട്ടുണ്ടോ? നീ ആരോടെങ്കിലുമൊക്കെ നല്ലപോലൊന്നു സംസാരിച്ചാലല്ലേ നിനക്ക് നല്ല കുറച്ചു സുഹൃത്തുക്കളെ കിട്ടുള്ളു." അവൾ അവനെ തന്നെ നോക്കി ഇരുന്നു. "എനിക്ക് ഇവിടെ ഇതുവരെ നല്ലൊരു സുഹൃത്തിനെ കിട്ടിയിട്ടില്ല.. നല്ല സുഹൃത്തുക്കളാകാനുള്ള എല്ലാ സാഹചര്യങ്ങളും നമ്മൾക്കിടയിൽ ഇപ്പോൾ ഉണ്ട്. എന്തെന്നാൽ ഒരുപാട് സമയങ്ങൾ നമ്മൾ ഒരുമിച്ച് ചിലവഴിക്കുന്നുണ്ട്. നിനക്ക് സമ്മതം ആണെങ്കിൽ എന്നോട് എല്ലാം തുറന്ന് സംസാരിക്കാമെങ്കിൽ നമുക്ക് നല്ല സുഹൃത്തുക്കളാകാം. എന്ത് പറയുന്നു.?" അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. അപ്പോൾ അവൻ പറഞ്ഞു. "ഇപ്പോഴും നീ കണ്ടോ.. വാ തുറന്ന് ഒന്നും പറയുന്നില്ല." അവനെ ഒന്ന് തുറിച്ച് നോക്കിയ ശേഷം പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. "എനിക്ക് സമ്മതമാ.. ഞാൻ സംസാരികൊള്ളം.. എനിക്കും ഒരു ഫ്രണ്ടിനെ വേണം." അവൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു. "ഇനി പറയാനുള്ള കാര്യം.. നീ എന്താ ഒന്നിലും തിരിച്ചു പ്രതികരിക്കാത്തത്. അവന്മാർ നിന്റെ ശരീരത്തല്ലെ തൊട്ടത്.. നീ ഒന്ന് ബഹളം വച്ചിരുന്നെങ്കിൽ അവിടെ കൂടുന്നവർ നിനക്കൊപ്പം അല്ലെ നിൽക്കുല്ലയിരുന്നു." അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. "ഏയ്.. നീ എന്താ വീണ്ടും കരയുന്നത്?" "അത്.." അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് അവൻ പറഞ്ഞു. "എന്താണെങ്കിലും എന്നോട് പറ. ഞാൻ നിന്റെ ഫ്രണ്ട് അല്ലെ?" ശ്രമപ്പെട്ടു കരച്ചിൽ നിർത്തിക്കൊണ്ട് അവൾ പറഞ്ഞു. "ആദ്യായിട്ട് അതുപോലെ

💬 Comments

View all comments