0%

Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]

Author : ne-na Read All Parts 2.1K

എന്റെ ശരീരത്ത് കയറി പിടിച്ചത് ചേച്ചിയുടെ ഭർത്താവായിരുന്നു.. അന്ന് ഞാൻ ബഹളം വച്ച് കരഞ്ഞപ്പോൾ ചേച്ചി അവിടേക്ക് വന്നു. ചേച്ചിയെ കണ്ടതും അയ്യാൾ ഇറങ്ങിപ്പോയി... അപ്പോൾ ചേച്ചി എന്നെ ഒരുപാട് തല്ലിട്ടു പറഞ്ഞു ഞാൻ ഓരോന്ന് കാണിച്ചു ചേച്ചിയുടെ ഭർത്താവിനെ മയക്കാൻ നോക്കയാണെന്ന്. എനിക്കന്ന് പതിനഞ്ചു വയസ് മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.. എന്നിട്ട് പോലും ഞാൻ പറയുന്നത് ആരും വിശ്വസിച്ചില്ല... ഞാൻ പറയുന്നത് ഒരിക്കലും ആരും വിശ്വസിക്കാറില്ല. എപ്പൊഴും ഞാൻ തന്നെയായിരിക്കും തെറ്റുകാരി." ശ്രീഹരിക്ക് അവളോട് ഇനി എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. കസേരയിൽ നിന്നും മുന്നോട്ടാഞ്ഞ് അവൻ അവളെ കെട്ടിപിടിച്ചു. അവനിൽ നിന്നും അങ്ങനെ ഒരു നീക്കം അവൾ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ആ കരവാലയത്തിനുള്ളിൽ എന്തോ ഒരു സുരക്ഷിതത്വം തോന്നിയതിനാൽ അവൾ അങ്ങനെ തന്നെ ഇരുന്നു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവളുടെ തോളിൽ അമർന്നിരുന്ന തല ചരിച്ച് ചുണ്ടുകൾ അവളുടെ ചെവിയോട് അടുപ്പിച്ചു അവൻ പറഞ്ഞു. "ഇനി എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്നോട് വന്ന് പറഞ്ഞാൽ മതി." അവൾ അതിനു ആത്മാർഥമായി തന്നെ സമ്മതം മൂളി. അവളിൽ നിന്നും അകന്നു മാറിയ അവൻ പറഞ്ഞു. "പോയി മുഖം കഴുകിയിട്ടു വാ. നമുക്ക് പുറത്തേക്ക് പോകാം." അവൾ ആകാംഷയോടെ ചോദിച്ചു. "ഇവിടെ പോകാൻ?" "നമുക്ക് വല്ലോം കഴിക്കണ്ടേ.. പുറത്തു പോയി കഴിക്കാം." അവൾ പെട്ടെന്നുതന്നെ പറഞ്ഞു. "ഏയ്.. അതൊന്നും വേണ്ട.. ഞാൻ ഇപ്പോൾ തന്നെ എന്തെങ്കിലും ഉണ്ടാക്കാം." "നീ ഇനി ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട.. മുഖം കഴുകി വന്നാൽ മതി." ഇനി ഒന്നും അവനോടു പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായ

💬 Comments

View all comments