Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]
ചുരിദാർ ഇട്ടാണ് അവൾ നിൽക്കുന്നത്. അവളെ ചുരിദാറിൽ അല്ലാതെ മറ്റൊരു ഡ്രെസ്സിൽ കണ്ടിട്ടില്ലെന്ന് അവൻ ഓർത്തു. കട്ടിലിൽ എഴുന്നേറ്റിരുന്നുകൊണ്ടു അവൻ പറഞ്ഞു. "ഗുഡ് മോർണിംഗ്.." അതിനു മറുപടിയായി അവൾ പുഞ്ചിരിച്ചു. അവളുടെ മുഖത്തെ ചിരി കാണാൻ ഒരു പ്രത്ത്യേക ഭംഗി ആയെന്നു അവനോർത്തു. "മുറിവ് വേദന ഉണ്ടോ?" ഇല്ലെന്നു അവൾ തല കുലുക്കി കാണിച്ചു. റൂമിൽ നിന്നും ഇറങ്ങിപ്പോകാൻ നേരം അവൾ പറഞ്ഞു. "എട്ടു മാണി ആയി.. കോളേജിൽ പോകണ്ടേ?" അപ്പോഴാണ് അവൻ സമയം അത്രേം ആയെന്നു അറിയുന്നത്. കിടന്നങ്ങു ഉറങ്ങിപ്പോയി. അവൻ പെട്ടെന്ന് തന്നെ കോഫി കുടിച്ചു കുളിച്ച് റെഡി ആയി കഴിക്കാനായി വന്നിരുന്നു. അവൾ ഒരു പ്ലേറ്റിൽ അപ്പവും മുട്ടക്കറിയും കൊണ്ട് വച്ചു. കഴിച്ചു തുടങ്ങുന്നതിനു മുൻപായി അവൻ ചോദിച്ചു. "നീ കഴിച്ചായിരുന്നോ?" "ഇല്ല.. ഞാൻ അകത്തിരുന്നു കഴിച്ചോളാം." "ഇവിടിപ്പോൾ നമ്മൾ രണ്ടുപേരും മാത്രമല്ലെ ഉള്ളു. എന്നിട്ട് നമ്മളെന്തിനാ രണ്ടിടത്ത് ഇരുന്നു കഴിക്കുന്നേ?... ഇന്ന് മുതൽ നമ്മൾ ഒരുമിച്ചിരുന്നാണ് കഴിക്കുന്നേ." അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി ഒരു പ്ലേറ്റിൽ അപ്പവും കറിയുമായി വന്ന് അവന്റടുത്തു ഇരുന്നു. കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവൻ പറഞ്ഞു. "നീ ഉണ്ടാക്കുന്ന ഫുഡിനോക്കെ നല്ല ടേസ്റ്റ് ആണ് കേട്ടോ." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. "അമ്മയ്ക്കു എന്നും ഓരോ അസുഖങ്ങൾ ആയിരുന്നു. അതുകൊണ്ട് കൊച്ചിലെ മുതലേ ഞാൻ തന്നെയിരുന്നു വീട്ടിൽ കുക്കിംഗ്." "നീ എവിടന്നു പോയാൽ ഇത്ര ടേസ്റ്റ് ഉള്ളു ഫുഡ് കഴിക്കാൻ പറ്റില്ലല്ലോ.. അതുകൊണ്ട് നിന്നെ ഹോസ്റ്റലിൽ ആക്കാതെ ഇവിടെ തന്നെ നിർത്തിയാലോന്നു ആലോചിക്കുവാ." അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
💬 Comments
View all comments