Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]
"ഇച്ചായന്റെ വീട്ടിലുള്ളവർ സമ്മതിച്ചപോലെ തന്നെ." "അത് നിനക്കെന്റെ വീട്ടുകാരെ അറിയാഞ്ഞിട്ട് പറഞ്ഞതാ... പ്ലസ്ടു കഴിഞ്ഞു നിൽക്കുന്ന എന്നെ ഒറ്റയ്ക്ക് ഇന്ത്യ മൊത്തം ഒന്ന് യാത്ര ചെയ്യാൻ പറഞ്ഞു വിട്ട മുതലാണ് എന്റെ അച്ഛൻ." അവൾ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. "ഞാൻ ഇന്നലെ തന്നെ അച്ഛനെ വിളിച്ചു നിന്നെ കുറിച്ച് എല്ലാം പറഞ്ഞു.. നിനക്ക് ഒരു വിഷമവും വരാതെ നോക്കിക്കൊള്ളണമെന്ന എന്റെ അച്ഛൻ എന്നോട് പറഞ്ഞത്. നിനക്കിനി എന്റെ കൂടെ ഇവിടെ ഒറ്റയ്ക്ക് നിൽക്കാൻ എന്തെങ്കിലും കുഴപ്പമുണ്ടോ ഇല്ലയോ എന്ന് മാത്രം അറിഞ്ഞാൽ മതി." അവൾ സന്തോഷത്തോടെ പറഞ്ഞു. "എനിക്ക് ഒരു കുഴപ്പവും ഇല്ല." "നീ എടുത്തു ചാടി ഒന്നും അങ്ങനെ പറയണ്ട.. നീ വിചാരിക്കുന്ന പോലൊന്നും ഞാൻ അത്ര പെർഫെക്റ്റ് അല്ല." അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു. "ഇച്ചായൻ എത്ര പെർഫക്ട് അല്ലെന്നു പറഞ്ഞാലും ഇന്നലെ എന്നെ കെട്ടിപ്പിടിച്ചപ്പോൾ അതിലുമുണ്ടായിരുന്നു എന്നോട് ഇത്തരത്തിൽ ഉള്ള സ്നേഹമാണ് ഉള്ളതെന്ന്." "ഒരു കെട്ടിപിടുത്തതിൽ നിന്നും അതൊക്കെ മനസിലാക്കാൻ പറ്റുമോ?" "ചിലപ്പോഴൊക്കെ അത് മനസിലാക്കാൻ പറ്റും." അവൻ ഒരു പുഞ്ചിരിയോടെ ഇരുന്നു ആഹാരം കഴിച്ചു. രണ്ടുപേരും ആഹാരം കഴിച്ചു കഴിഞ്ഞപ്പോൾ അവൻ അവളെ പിടിച്ചു ഒരു കസേരയിൽ ഇരുത്തി. എന്നിട്ട് നെറ്റിയിലെ മുറിവിൽ ഓടിച്ചിരുന്നത് സാവധാനം ഇളക്കി മാറ്റി. മരുന്നും പഞ്ഞിയും മുറിവിൽ ഒട്ടിപിടിച്ചിരുന്നതിനാൽ അത് ഊരി മാറ്റുമ്പോൾ അവൾക്കു നന്നായി വേദനിച്ചിരുന്നു. അവന്റെ കൈയിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. "വേദനിക്കുന്നു ഇച്ചായാ." തന്റെ കൈയിൽ മുറുകെ പിടിച്ചിരിക്കുന്ന അവളുടെ കരങ്ങൾ പിടിച്ചു മാറ്റിക്കൊണ്ട് അവൻ പറഞ്ഞു. "കുറച്ചു
💬 Comments
View all comments