Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]
നേരത്തേക്കൊന്നു വേദന സഹിച്ചാൽ മതി. ഇപ്പോൾ കഴിയും." അവൻ വീണ്ടും തന്റെ പണി തുടർന്നു. അവൻ മുറിവ് വൃത്തിയാക്കുമ്പോൾ അവൾ കണ്ണുകൾ ഇറുക്കി അടച്ച് ചുണ്ടുകൾ കടിച്ചു പിടിച്ചിരുന്നു. അവൻ നല്ല വൃത്തിയായി തന്നെ മുറിവിൽ മരുന്ന് വച്ചു ഒട്ടിച്ചു വച്ചു. എന്നിട്ട് അവളുടെ കവിളിൽ കൈ കൊണ്ട് ചെറുതായി തട്ടികൊണ്ട് പറഞ്ഞു. "ഇനി മോള് കണ്ണ് തുറന്നുള്ളു.. എല്ലാം കഴിഞ്ഞു." അവൾ കണ്ണുകൾ തുറന്ന് അവനെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം വാച്ചിൽ നോക്കി ചാടി എഴുന്നേറ്റുകൊണ്ടു പറഞ്ഞു. "അയ്യോ.. സമയം ലേറ്റ് ആയി, ഇന്ന് അങ്ങ് എത്തുമ്പോഴേക്കും ക്ലാസ് തുടങ്ങിയിരിക്കും." "അതിനെന്തിനാ നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്. ഇന്ന് എന്റെ കൂടെ വാ." "ഇച്ചായന്റെ കൂടെയോ?" അവൻ നിസാര മട്ടിൽ പറഞ്ഞു. "ഇന്ന് നീ നടന്നു അങ്ങ് എത്തുമ്പോഴേക്കും ക്ലാസ് തുടങ്ങിയിരിക്കും. അതിനേക്കാളും എന്റെ കൂടെ ബൈക്കിൽ വരുന്നതല്ലേ നല്ലത്." അവൾക്കും അതാണ് നല്ലതെന്നു തോന്നി. ബൈക്കിൽ ശ്രീഹരിയുടെ പിന്നിൽ ഇരുന്നു പോകുന്നതിനിടയിൽ ഇടതു കൈ അവന്റെ തോളിൽ അമർത്തി അവനോടു ചേർന്ന് ഇരുന്നുകൊണ്ട് ജീന ചോദിച്ചു. "ഇച്ചായൻ പറഞ്ഞത് സത്യമാണോ?" "എന്ത്?" "ഇച്ചായന്റെ അച്ഛൻ ഇന്ത്യ മൊത്തം യാത്ര ചെയ്തു വരാൻ പറഞ്ഞു വിട്ടു എന്ന് പറഞ്ഞത്." "അതെ സത്യമാ.. എന്തെ?" "അപ്പോൾ ഒരുപാട് സ്ഥലങ്ങൾ കണ്ടുകാണുമല്ലോ." "ഹ്മ്മ്... ഒരുപാടിടങ്ങൾ കണ്ടിട്ടുണ്ട്.. നിനക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണോ?" "ഒരുപാട് യാത്ര ചെയ്യണമെന്ന ആഗ്രഹം മനസിലുണ്ട്." "എന്നിട്ട് എവിടെയൊക്കെ പോയിട്ടുണ്ട്?" അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. "എന്റെ നാടു വിട്ടാൽ അത്യമായി വരുന്ന
💬 Comments
View all comments