0%

Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]

Author : ne-na Read All Parts 2.1K

സ്ഥലം ഇവിടമാണ്." അവളുടെ ആ ചിരിയിൽ നടക്കാതെപോയ ഒരുപാട് ആഗ്രഹങ്ങളുടെ വേദന ഉണ്ടെന്നു അവനു തോന്നി. "അപ്പോഴേ.. ഇച്ചായൻ അത്ര പെർഫെക്റ്റ് ഒന്നും അല്ലെന്ന് എന്നോട് പറഞ്ഞില്ലേ, അതെന്താ അങ്ങനെ പറഞ്ഞത്." അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. "അത് ഞാൻ പെർഫക്ട് അല്ലാത്തതുകൊണ്ട്." "അതുതന്നാ ഞാനും ചോദിക്കുന്നെ, എന്തുകൊണ്ട് പെർഫക്ട് അല്ല?" "അത് ഞാൻ പിന്നീടൊരിക്കൽ പറഞ്ഞു തരാം." "അതെന്താ എപ്പോൾ പറഞ്ഞാൽ." അവൻ കുസൃതിയോടെ പറഞ്ഞു. "ഇപ്പോൾ ഞാൻ അത് നിന്നോട് പറഞ്ഞാൽ.. അത് നീ വേറാരൊടെങ്കിലും പറഞ്ഞാലോ?" അവൾ മുഖം വീർപ്പിച്ചു പറഞ്ഞു. "എങ്കിൽ എന്നോടിനി പറയണ്ട." ഗൗരവം നിറഞ്ഞ അവളുടെ മുഖം സൈഡ് ഗ്ലാസിൽ കൂടി നോക്കി കൊണ്ട് അവൻ ശബ്‌ദം താഴ്ത്തി പറഞ്ഞു. "പൊട്ടി പെണ്ണ്..." അത് കേട്ട അവൾ അവന്റെ തോളിൽ നഖം അമർത്തി. "ഡീ.. പോത്തേ വേദനിപ്പിക്കാതെ." അത് കേട്ടപ്പോൾ അവളുടെ മുഖം ഗൗരവത്തിൽ നിന്നും ചിരിയിലേക്ക് വഴിമാറി. കോളേജ് കവാടം കടന്ന് ബൈക്കിൽ അകത്തേക്ക് പോകുന്പോഴാണ് അവരെ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന ക്ലാരയെ ശ്രീഹരി ശ്രദ്ധിച്ചത്. ബൈക്ക് പാർക്ക് ചെയ്ത് അവൻ ക്ലാരയെ നോക്കിയപ്പോൾ മുഖം വീർപ്പിച്ച് അവൾ അവിടെ നിന്നും നടന്നു പോയി. താൻ ജീനയെ ബൈക്കിൽ കൊണ്ട് വന്നത് ക്ലാരയ്ക്കു ഇഷ്ട്ടപെട്ടില്ലെന്ന് അവന് മനസിലായി. പക്ഷെ അവന്റെ മുഖത്ത് അതോർത്ത് ഒരു പുഞ്ചിരി ആണ് വിടർന്നത്. ആത്മഗതം എന്നപോലെ ശബ്‌ദം താഴ്ത്തി അവൻ പറഞ്ഞു. "മനസ്സിൽ ഇഷ്ടമൊന്നും ഇല്ലെന്നു പറയുകയും ചെയ്യും, എന്നിട്ടു മനസുനിറയെ കുശുമ്പും." അവന്റെ അടുത്ത് നിന്ന ജീന ചോദിച്ചു. "എന്താ

💬 Comments

View all comments