Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]
പുറത്തേക്കു നടക്കുകയായിരുന്ന അനുപമ തിരിഞ്ഞു നിന്ന് പറഞ്ഞു. "അതെ.. വിശ്വസിക്കാൻ കൊള്ളാവുന്ന ആരെയെങ്കിലും വേണം കണ്ടുപിടിക്കാൻ. അല്ലെങ്കിൽ സാറിന്റെ നല്ല ഇമേജ് വെള്ളത്തിലാകും." അവൾ പുഞ്ചിരിയോടെ കാബിനു പുറത്തേക്കു നടന്നു. അവൾ പറഞ്ഞതിന്റെ അർദ്ധം മനസിലായ ഹരിയുടെ മുഖത്തും ഒരു പുഞ്ചിരി പടർന്നു. അനുപമയെ പോലെ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളെ ഇനി കിട്ടുകയെന്നു പറഞ്ഞാൽ പ്രയാസം തന്നെയാണ്. ബിസിനസ് മീറ്റിങ്ങുകൾക്കായി ബാംഗളൂർ, മുംബൈ, ഡൽഹി അങ്ങനെ പല ഇടങ്ങളിലായി പോകാറുള്ളപോൾ കൂടെ അനുപമയെയും കൂട്ടാറുണ്ട്.. അവിടെങ്ങളിലെല്ലാം ബിസിനസ് ഡീൽ ഉറപ്പിക്കാനായി പലരും രാത്രിയിൽ പെൺപിള്ളേരെ തന്റെ റൂമിൽ എത്തിക്കാറുണ്ടായിരുന്നു. അതൊക്കെ അനുപമയ്ക്ക് അറിയാമായിരുന്നെങ്കിലും ഒരുക്കലും അറിഞ്ഞതായി ഭാവിക്കയോ മറ്റുള്ളവരെ അറിയിക്കുകയോ ചെയ്തിരുന്നില്ല.. പിന്നെപ്പോഴോ രണ്ടുപേർക്കും ഉണ്ടായിരുന്ന മദ്യത്തിന്റെ ലഹരിയിൽ അവളുടെ ശരീത്തിന്റെ ചൂടും ഞാൻ അറിഞ്ഞു. മാനസികമായി എനിക്കും അവൾക്കും പരസ്പരം ഒരു അടുപ്പം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ പിന്നീട് പല തവണയും ഇതൊരു വിവാഹജീവിതത്തിൽ എത്തില്ല എന്നറിഞ്ഞു കൊണ്ടുതന്നെ അവൾ തനിക്കു വഴങ്ങി തന്നു.അവൾക്കു ഒരുപാട് സ്വാതന്ത്രം നൽകിയിരുന്നുവെങ്കിലും ഒരിക്കൽ പോലും അവൾ അത് ദുർവിനിയോഗ്യം ചെയ്തിട്ടില്ല. സ്വകാര്യ നിമിഷങ്ങളിൽ പോലും സാർ എന്നല്ലാതെ മറ്റൊന്നും വിളിച്ചിട്ടില്ല. കൊടുത്തിരുന്ന ജോലികൾ അങ്ങേയറ്റം ആത്മാർത്ഥതയോട് കൂടി മാത്രമാണ് ചെയ്തിരുന്നത്. ശ്രീഹരി കസേരയിലേക്ക് ചാരി ഇരുന്ന് കണ്ണുകൾ അടച്ചു. ഈ ഇടയായി ജീവിതത്തിനോട് ഒരുതരം വെറുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു. ഒരർത്ഥവും ഇല്ലാതെ പണത്തിനു പിറകെയുള്ള ഒരു അലച്ചിലായി മാറിയിരിക്കുന്നു ജീവിതം. രണ്ടു തലമുറയ്ക്ക് ജീവിക്കാനുള്ളത് അച്ഛൻ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്. ഇവിടത്തെ ബിസിനസ് എല്ലാം ഉപേക്ഷിച് എസ്റ്റേറ്റും നോക്കി പോയി
💬 Comments
View all comments