Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]
നിന്നാലൊന്നു ഇടക്കിടെ ആലോചന മനസ്സിൽ കടന്നു വരുന്നുണ്ട്.ആ ചിന്തയുടേതാകാം ഇടക്കിടെ കാണുന്ന ഇടുക്കിയുടെ സ്വപ്നം.. ഈ ഇടയായി കല്യാണ ആലോചന തുടങ്ങട്ടെ എന്ന് ചോദിച്ചു കൊണ്ടുള്ള അമ്മയുടെ ഫോൺവിളി കൂടി വരുന്നുണ്ട്. ഒരുപാട് പെൺകുട്ടികളുടെ ശരീരത്തിന്റെ ചൂട് അറിഞ്ഞു നടന്ന തനിക്ക് ഒരു പെണ്കുട്ടിയിലേക്കായി മാത്രം ഒതുങ്ങിക്കൂടാൻ കഴിയുമോ എന്നുള്ള സംശയം കാരണം ആണ് കല്യണത്തിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുന്നെ. വെറുതെ ഞാൻ ആയിട്ടെന്തിനാ ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കുന്നെ. മനസിനെ സ്വാധീനിച്ച മൂന്ന് പെൺകുട്ടികൾ മാത്രമാണ് ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. അതിലൊരാൾ കുറച്ചു മുൻപ് കല്യാണം പറഞ്ഞിട്ട് പോയ അനുപമയാണ്. പിന്നെയുള്ള രണ്ടുപേർ ക്ലാരയും, ജീനയും. ക്ലാരയോട് പ്രണയം ആണ് ഉണ്ടായിരുന്നതെങ്കിൽ, ജീവിതത്തോട് പൊരുതുന്ന ജീനയോടു സ്നേഹത്തിൽ കലർന്ന അനുകമ്പ ആയിരുന്നില്ലേ ഉണ്ടായിരുന്നത്. പെട്ടെന്ന് ഒരു ഞെട്ടലോടെ അവൻ ഓർത്തു. തന്റെ അരികിൽ നിന്നും മരണ വീട്ടിലേക്കു ഓടിക്കയറിയ ജീനയെകുറിച്ച് പിന്നീടെപ്പൊഴുങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒന്ന് തിരക്കിയിട്ടുണ്ടോ അവൾ ഇപ്പോൾ എങ്ങനാ ജീവിക്കുന്നതെന്ന്. ശ്രീഹരി പെട്ടെന്ന് കസേരയിൽ നിന്നും എഴുന്നേറ്റ് കാബിനു പുറത്തേക്കു നടന്നു. അവൻ നേരെ പോയി നിന്നതു അനുപമയുടെ മുന്നിലാണ്. "അനൂ.. ഞാൻ നാളെ ഇവിടെ കാണില്ല.. ഇപ്പോൾ അടൂർ വരെ പോകുവാ ഞാൻ." ഇത്രയും പറഞ്ഞു അവൻ പെട്ടെന്ന് ഓഫീസിനു വെളിയിലേക്കു നടന്നപ്പോൾ തിടുക്കത്തിൽ അവന്റെ പിറകെ പോയി അനുപമ ചോദിച്ചു. "എറണാകുളത്തെ ബ്ലോക്ക് ഒകെ കഴിഞ്ഞു അടൂർ എത്തുമ്പോഴേക്കും രാത്രി ആകൂല്ലേ? ഹോട്ടലിൽ റൂം വിളിച്ചു ബുക്ക് ചെയ്യണൊ?" "വേണ്ട.. എന്റെ ഫ്രണ്ട് റാമിനെ നിനക്കറിയില്ലേ. അവന്റെ വീടവിടാ. നൈറ്റ് അവിടെ
💬 Comments
View all comments