0%

Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]

Author : ne-na Read All Parts 2.1K

നിന്നോളം." അനുപമ ആകാംഷയോടെ ചോദിച്ചു. "ഇപ്പോൾ എന്താ പെട്ടെന്ന് അടൂർ വരെ പോകാൻ?" "ഒരാളെ കാണണം. ഞാൻ വന്നിട്ട് എല്ലാം പറയാം." പിന്നെ അനുപമ കൂടുതൽ ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ല. കാറിന്റെ ബോണറ്റിൽ ചാരി നിൽക്കുകയായിരുന്ന രാജുവിനോട് ശ്രീഹരി പറഞ്ഞു. "രാജു.. നമുക്കു അടൂർ റാമിന്റെ വീട്ടിലേക്കു പോകണം." വളരെ കാലമായി ശ്രീഹരിയുടെ ഡ്രൈവർ ആണ് രാജു. കാറിൽ കയറി ഇരുന്ന ഹരി കണ്ണുകൾ അടച്ചു ഓര്മകളിലേക്കാഴ്ന്നു.

അച്ഛൻ പുത്തൻവീട്ടിൽ വാസുദേവനെ അറിയാത്തവരായി നാട്ടിൽ ആരും ഉണ്ടായിരുന്നില്ല. മുത്തച്ഛൻ ഭൂമിയോടു മല്ലിട്ട് സ്വരുക്കൂട്ടിയ മുതലുകൾ അതിന്റെ പാതിമടങ്ങു വർധിപ്പിച്ച വ്യക്തിയായിരുന്നു അച്ഛൻ വാസുദേവൻ. പാർട്ടി പ്രവർത്തങ്ങൾക്കിറങ്ങാത്ത എന്നാൽ കമ്മ്യൂണിസ്റ് ചിന്താഗതി വച്ച് പുലർത്തിയിരുന്ന ഒരു വ്യക്തി. നാട്ടിലെ എന്ത് കാര്യങ്ങൾക്കും മുന്നിൽ തന്നെ ഉണ്ടാകും പണമായിട്ടാണെങ്കിലും ആളായിട്ടാണെങ്കിലും. അച്ഛന് എല്ലാ കാര്യങ്ങൾക്കും പൂർണ പിന്തുണ നൽകിയിരുന്ന ഒരാളായിരുന്നു എന്റെ 'അമ്മ അംബിക. അച്ഛന്റെ തീരുമാനങ്ങൾ ഒരിക്കലും പാഴായി പോകില്ല എന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു 'അമ്മ. പിന്നെ ഉള്ള ഒരാൾ അനിയത്തി ശ്രീവിദ്യ ആണ്. അച്ഛന്റെ അതെ സ്വഭാവം പോലെ സ്വന്തം തീരുമാനങ്ങളിൽ എപ്പോഴും ഉറച്ചു നിൽക്കുകയും അതെ സമയം എപ്പോഴും കളിചിരിയുമായി നടക്കുന്ന എന്റെ അനിയത്തി കുട്ടി. എന്നെക്കാളും രണ്ടുവയസിനു മാത്രം താഴെയുള്ള അവൾക്കു നാട്ടിലെ എന്റെ കൂട്ടുകാരെല്ലാം അവളുടെയും കൂട്ടുകാരായിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്തു ഞാനും എന്റെ കൂട്ടുകാരും ക്ലാസ് കഴിഞ്ഞാൽ പിന്നെ ഒന്നെങ്കിൽ ഗ്രൗണ്ടിൽ അല്ലെങ്കിൽ എന്റെ വീട്ടിൽ തന്നെ ആയിരുന്നു. വീട്ടിൽ വളർന്നു വരുന്ന ഒരു പെൺകുട്ടി ഉണ്ടെന്നും പറഞ്ഞു കൂട്ടുകാരെ വീട്ടിൽ

💬 Comments

View all comments