Chapter Title : എന്റെ നിലാപക്ഷി 1 [ ne-na ]
ക്ലാസ്സ് റൂമിനു പുറത്തു നിന്നു കറങ്ങുന്നതുമെല്ലാം ഞാൻ മനസുകൊണ്ട് ആസ്വദിച്ചിരുന്നു. പക്ഷെ രണ്ടു മതം ആണെന്നുള്ള ചിന്ത മനസിനെ കടിഞ്ഞാണിട്ട് നിർത്തി. പിന്നെ..." "പിന്നെ?" "അവന്റെ സ്വഭാവവും.. പെട്ടെന്ന് ദേശ്യം വന്ന് അടി ഉണ്ടാക്കും അവൻ, ഇന്നലെ തന്നെ കണ്ടില്ലേ സീനിയേഴ്സ് ആണെന്നുപോലും നോക്കാതെ അടി ഉണ്ടാക്കിയെ.. സ്കൂളിൽ ഇതുപോലെ എത്ര അടി ഉണ്ടാക്കിയിരിക്കുന്നു അവൻ." അവന്റെ ദേഷ്യത്തിന്റെ കാഠിന്യം തലേദിവസം അവൾക്കും മനസിലായതായിരുന്നു. "ഇപ്പോൾ എന്താ ചേച്ചിയുടെ മനസ്സിൽ.. ഇഷ്ടമുണ്ടോ?" "സത്യത്തിൽ അതിനുള്ള ഉത്തരം എപ്പോഴും എനിക്കറിയില്ല." പിന്നെയും കുറച്ചു നേരം കൂടി അവരുടെ സംസാരം നീണ്ടു പോയി. ജീന ക്ലാസ്സിൽ തിരിച്ചെത്തുമ്പോൾ ശ്രീഹരി അവന്റെ സീറ്റിൽ ഇരിക്കുകയായിരുന്നു. ജീന അവന്റെ അടുത്ത് ചെന്ന് പറഞ്ഞു. "98956545 ** " ഇതും പറഞ്ഞു ജീന അവളുടെ സീറ്റിലേക്ക് നടന്നു. ശ്രീഹരി വിളിച്ചു ചോദിച്ചു. "എന്താ ഇത്?" ഒരു കള്ള പുഞ്ചിരിയോടെ ജീന ഉറക്കെ വിളിച്ചു പറഞ്ഞു. "ക്ലാര ചേച്ചിയുടെ നമ്പർ.. ഇച്ചായന് തരാൻ പറഞ്ഞു." ഇത് കേട്ട് ക്ലാസ്സിൽ എല്ലാരും ശ്രീഹരിയെ നോക്കി. അവന്റെ മുഖത്ത് അപ്പോൾ ഒരു പുഞ്ചിരി വിടർന്നിരുന്നു. തുടരും...
💬 Comments
View all comments