Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]
പുഞ്ചിരിയോടെ പേഴ്‌സ് എടുത്ത് അവളുടെ കൈയിൽ കൊടുത്തു. . . രാത്രി ആഹാരം കഴിച്ച് കഴിഞ്ഞ് ടിവിയും കണ്ടിരിക്കുമ്പോഴാണ് ജീന ജോലിയൊക്കെ ഒതുക്കി അവിടേക്കു വന്നത്. അവന്റെ അടുത്ത് സോഫയിലേക്ക് ഇരിക്കുന്നതിനിടയിൽ അവൾ ചോദിച്ചു. "ഇച്ചായന് പഠിക്കാനൊന്നും ഇല്ലേ?" "എനിക്കുള്ളതും കൂടി നീ പഠിക്കുന്നുണ്ടല്ലോ.. ക്ലാസ്സിലെ ബുജി അല്ലെ നീ." "ഇച്ചായന് ജസ്റ്റ് പാസ് ആയാലും മതി, അച്ഛന്റെ ബിസിനസ്സും നോക്കി നടക്കാം, എനിക്ക് പഠിച്ച് ഒരു ജോലി വാങ്ങില്ലെങ്കിലേ ഭാവി വെള്ളത്തിലാകും." ജീന സീരിയസ് ആകുന്നു എന്ന് കണ്ട ശ്രീഹരി അവളുടെ തോളിൽ കൂടി കൈ ഇട്ട് തന്നോട് ചേർത്ത് ഇരുത്തികൊണ്ട് പറഞ്ഞു. "ഇനി അതിൽ കയറി തൂങ്ങണ്ട.. നാളെ വിദ്യാഭ്യാസ ബന്തല്ലേ.. അതുകൊണ്ട് എന്നൊന്ന് റെസ്ററ് എടുക്കാന്ന് വിചാരിച്ച് ടിവിയുടെ മുന്നിൽ ഇരുന്നതാ." അവന്റെ തോളിലേക്ക് തല ചാരി വച്ചുകൊണ്ടു അവൾ പറഞ്ഞു. "ഓക്കേ ഓക്കേ.. ഇന്ന് ക്ലാര ചേച്ചി വിളിച്ചില്ലല്ലോ, എന്ത് പറ്റി?" "നാളെ ക്ലാസ് ഇല്ലാത്തോണ്ട് അവൾ ഇവിടുള്ളോരു റിലേറ്റീവിന്റെ വീട്ടിൽ പോയി." "ഇച്ചായൻ ഇവിടെ വന്നിട്ട് ഇതുവരെ വീട്ടിലേക്കൊന്നും പോയില്ലല്ലോ. അതെന്താ?" "നിന്നെ ഇവിടെ ഒറ്റക്കാക്കിട്ട് ഞാൻ എങ്ങനാ വീട്ടിൽ പോകുന്നെ?" കുറച്ചു നേരത്തേക്ക് ജീന ഒന്നും മിണ്ടാതിരുന്നു. "സത്യത്തിൽ ഞാൻ ഇച്ചായന് ഒരു ശല്യമായി മാറുകയാണല്ലേ?" "കൂടുതൽ സെന്റി അടിച്ചാൽ നല്ല അടി കിട്ടും കേട്ടോ..." അവൾ പിന്നെ ഒന്നും മിണ്ടീല്ല. "ഡീ.. എനിക്കൊരു കാര്യം ചോദിക്കാനുണ്ട്." "എന്താ?" "നീ എന്നെങ്കിലും വെള്ളമടിച്ചിട്ടുണ്ടോ?" "ഛെ.. എനിക്കതിന്റെ സ്മെൽ പോലും ഇഷ്ട്ടമല്ല." "അയ്യോ.." അവന്ൻറെ തോളിൽ നിന്നും തല മാറ്റി
💬 Comments
View all comments