Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]
അവൾ ചോദിച്ചു. "എന്തെ?" "നാളെ ക്ലാസ് ഇല്ലല്ലോ, പിന്നെ ഇന്ന് ക്ലാരയും വിളിക്കില്ല.. അതുകൊണ്ട്..." "അതുകൊണ്ട്?" "ഞാൻ എനിക്ക് കുടിക്കാൻ വൈകിട്ട് ഒരു കുപ്പി വാങ്ങി കൊണ്ട് വന്നിരുന്നു." അവൾ ഒരു ചെറു കുസൃതിയോടെ ചോദിച്ചു. "അപ്പോൾ വെള്ളമടിയും ഉണ്ടല്ലേ.. എന്നിട്ട് പുറമെ എന്ത് മാന്യൻ." "വല്ലപ്പോഴും കൂടിയേ കുടിക്കാറുള്ളു എന്റെ കൊച്ചെ.. ഇനിയിപ്പോൾ കുടിക്കുന്നില്ല, നിനക്കിഷ്ടമല്ലല്ലോ." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. "ഞാൻ കുടിക്കുന്നതല്ലേ എനിക്ക് എനിക്ക് ഇഷ്ടമല്ലാത്തത്, ഇച്ചായൻ വേണമെങ്കിൽ കുടിച്ചോ." "നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ?" "ഇല്ലന്നെ.." അവൻ സോഫയിൽ നിന്നും എഴുന്നേറ്റോണ്ട് പറഞ്ഞു. "അപ്പോൾ ഞാൻ പോയി റൂമിൽ നിന്നും കുപ്പി എടുത്തു വരുമ്പോഴേക്കും മോള് പോയി ഒരു ഗ്ലാസും ഒരു പ്ലേറ്റിൽ കുറച്ചു ബീഫ് ഫ്രൈയും എടുത്തുണ്ട് വാ." അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു. "ഞാൻ ഇപ്പോൾ അങ്ങോട്ട് പാത്രം എല്ലാം കഴുകി വച്ചതേ ഉള്ളു." "എന്റെ മോളല്ലേ, ഇച്ചിരി എടുത്തോണ്ട് വാ." അവന്റെ സോപ്പിടിൽ കണ്ടപ്പോൾ അവൾ ചിരിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു. അവൻ കുപ്പിയും ആയി തിരികെ എത്തിയപ്പോഴേക്കും അവൾ ഗ്ലാസും വെള്ളവും ബീഫും റെഡി ആക്കി വച്ചിരുന്നു. അവൻ സാവധാനം ആസ്വദിച്ചു ഇരുന്നു കുടിക്കുമ്പോൾ അവൾ അവന്റെ അരികിലായി ഇരുന്നു ടിവി കാണുവായിരുന്നു. "ഞാൻ ഒരു കാര്യം പറഞ്ഞാൽ ചെയ്യുമോ നീ?" "ഇച്ചായൻ എന്ത് വേണമെങ്കിലും പറഞ്ഞോ, ഞാൻ ചെയ്തോള്ളം." "എങ്കിൽ ഞാൻ ഇന്ന് വാങ്ങിത്തന്ന ജീൻസ്സും ടോപ്പും ഒന്ന് ഇട്ട് വാ." അവൾ പെട്ടെന്ന് തന്നെ പറഞ്ഞു. "എനിക്കൊന്നും വയ്യ." "വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം കേട്ടോ.. ഞാൻ എന്ത്
💬 Comments
View all comments