0%

Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]

Author : ne-na Read All Parts 1.6K

വാങ്ങിത്തന്നാലും ഇട്ടൊള്ളന് നീ പറഞ്ഞതാ." "പ്ളീസ് ഇച്ചായാ.. ഞാൻ ഇതൊന്നും ഇട്ടിട്ടില്ല.. എനിക്ക് ചമ്മലാ അതൊക്കെ ഇടാൻ." "എന്നെ ഒന്ന് ഇട്ട് കാണിക്കാനല്ലേ ഞാൻ പറഞ്ഞുള്ളു, വേറാരും കാണുന്നില്ലല്ലോ ഇവിടെ." അവൾ ഒന്ന് ആലോചിച്ചു പറഞ്ഞു. "ഞാൻ ഇട്ട് വരാം.. പക്ഷെ ഇച്ചായൻ എനിക്കൊരു വാക്ക് തരണം." "എന്താ?" "പുറത്തേക്കൊന്നും അതും ഇട്ടുകൊണ്ട് പോകാൻ എന്നോട് പറയരുത്." അവൻ ഒന്നും ആലോചിക്കാതെ തന്നെ പറഞ്ഞു. "ഓക്കേ.. സമ്മതിച്ചിരിക്കുന്നു." അവൾ സോഫയിൽ നിന്നും എഴുന്നേറ്റു നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്നു ചോദിച്ചു. "ഞാൻ അത് ഇതാണോ ഇച്ചായാ." "ഞാൻ മിണ്ടീല്ല കേട്ടോ." അവൾ പിന്നെ ഒന്നും മിണ്ടാതെ റൂമിലേക്ക് നടന്നു. ശ്രീഹരി തന്റെ നാലാമത്തെ പെഗ് ഗ്ലാസ്സിലൊഴിച് ടിവിയിലേക്കു നോക്കി ഇരിക്കുമ്പോൾ ജീനയുടെ സ്വരം കാതുകളിൽ എത്തി. "ഇച്ചായാ.." അവൻ ശബ്‌ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ നാണം കലർന്ന മുഖത്തോടെ നീല കളർ ജീൻസും, പിങ്ക് കളർ ബനിയൻ മോഡൽ ടോപ്പും ഇട്ട് നിൽക്കുകയായിരുന്നു ജീന. ശരീരത്ത് ഇറുകി കിടക്കുന്ന ടൈപ്പ് മോഡൽ ടോപ് ആയിരുന്നു അവളിട്ടിരുന്നത്. "ഇങ്ങു അടുത്തേക്ക് വാ നീ." ജീന സാവധാനം അവന്റെ മുന്നിൽ വന്നു നിന്നു. അവളെ കുറച്ചു നേരം നോക്കിയ ശേഷം കൈ പിടിച്ച് തന്റെ അരികിലേക്ക് ഇരുത്തികൊണ്ട് അവൻ പറഞ്ഞു. "സത്യം പറയാല്ലോ, നിനക്ക് ജീൻസും ടോപ്പും നന്നായി ചേരുന്നുണ്ട്." "കളിയാക്കുവാനല്ലേ എന്നെ?" "ഡീ പോത്തേ.. കാര്യായിട്ട് പറഞ്ഞതാ ഞാൻ... പക്ഷെ.." "പക്ഷെ...?" "ഏയ്.. ഒന്നൂല്ല.." അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു. "പറ ഇച്ചായാ.." അവൻ അവളുടെ നെഞ്ചത്തേക്ക് നോക്കി

💬 Comments

View all comments